ചെറുവത്തൂരിലെത്തിയാല് വേണം ' അതിജാഗ്രത'
ചെറുവത്തൂര്‍: ചെറുവത്തൂരില്‍ ദേശീയപാത നാലുവരിപാതയാക്കിയെങ്കിലും റോഡിലൂടെ വാഹനങ്ങള്‍ കൊണ്ടുപോകണമെങ്കിലും കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കണമെങ്കിലും ഇപ്പോള്‍ നെഞ്ചിടിക്കുന്ന അവസ്ഥയാണെന്ന് യാത്രക്കാര്‍ പറയുന്നു. റോഡ് അടയാളങ്ങള്‍ ഇല്ലാത്തതാണ് പ്രശ്നം. ആര്‍ക്കും എവിടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം, ഏത് ദിശയിലൂടെയും എങ്ങോട്ട് വേണമെങ്കിലും പോകാമെന്നതാണ് സ്ഥിതി.
സീബ്രാ ലൈന്‍ ഇല്ല എന്നതാണ് പ്രശ്നം. പ്രായം ചെന്നവരും കുട്ടികളുമാണ് ഇതുകാരണം നന്നേ പാടുപെടുന്നത്.
ഹോം ഗാര്‍ഡിനും പിടിപ്പതു പണിയാണ്.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പുതുതായി വരുന്ന നാലുവരിപാത കടന്നുപോകുന്നത് ചെറുവത്തൂര്‍ ടൗണില്‍നിന്നു മാറി മറ്റൊരു വഴിയിലൂടെയാണ്. ചെറുവത്തൂര്‍ ടൗണുമായി ബന്ധപ്പെടുന്ന ദേശീയപാതയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ഈ പാതയും നാലുവരിപാതയാക്കണമെന്ന് കാണിച്ച് എം. രാജഗോപാലന്‍ എം.എല്‍.എ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയും തുടര്‍ന്ന് നാലുവരിപാതയാക്കുകയുമായിരുന്നു. 92 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.
ഒച്ചിഴയും വേഗത്തില്‍ പ്രവൃത്തി മുന്നോട്ടുപോയാല്‍ വലിയ അപകടങ്ങള്‍ സംഭവിച്ചേക്കുമെന്നതാണ് ജനങ്ങളുടെ ആശങ്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."