പി.എം.ജി.എസ്.വൈ റോഡുകളുടെ ഉദ്ഘാടനം നാളെ
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തില്‍ നെല്ലിപ്പുഴക്കവല - മുസ്ലീംപള്ളിക്കവല റോഡിന്റെയും മരിയാപുരം പഞ്ചായത്തിലെ തണ്ടാംപറമ്പില് കവല - വെള്ളക്കയം - മരിയാപുരം റോഡിന്റെയും ഉദ്ഘാടനം നാളെ രാവിലെ 10 നും, 10.30 നും നടക്കും.
അഡ്വ. ജോയ്സ് ജോര്‍ജ് എംപി യുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം നിര്‍വ്വഹിക്കും. 1.66 കോടി രൂപ ചിലവില്‍ പ്രധാന മന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍പ്പെടുത്തിയാണ് നെല്ലിപ്പുഴക്കവല - മുസ്ലീംപള്ളിക്കവല റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2 കോടി 94 ലക്ഷം രൂപ ചെലവിലാണ് തണ്ടാംപറമ്പില് കവല - വെള്ളക്കയം - മരിയാപുരം റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ആന്‍സി തോമസ്, ഡോളി ജോസ്, കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസമ്മ സാജന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജോര്‍ജ് വട്ടപ്പാറ, ജലജ ഷാജി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, സാമൂഹിക - രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."