HOME
DETAILS

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി: മുന്നൂറോളം നിയമ ലംഘകര്‍ പിടിയില്‍

  
backup
March 04 2017 | 01:03 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83

ജിദ്ദ :സഊദിയില്‍ വിവിധ പ്രവിശ്യകളില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തി. വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാത്ത മുന്നൂറോളം നിയമ ലംഘകര്‍ പിടിയിലായി. അതേസമയം നാട് കടത്തല്‍ കേന്ദ്രത്തില്‍ വിദേശികളുടെ എണ്ണം കൂടുന്നതായും റിപ്പോര്‍ട്ട്.

പരിശോധനയില്‍ മതിയായ രേഖകളില്ലാത്ത മുന്നൂറ്റി അറുപത് നിയമ ലംഘകരാണ് പിടിയിലായത്. ഇഖാമയും മറ്റു മതിയായ രേഖകളുമില്ലാത്തവരുമാണ് പിടിയിലായ വിദേശികളില്‍ അധികവും. അനധികൃതമായി മറ്റ് സ്‌പോണ്‍സര്‍മാരുടെ കീഴില്‍ ജോലി ചെയ്തവരും ഇവരിലുണ്ട്.

വ്യാപാര കേന്ദ്രങ്ങള്‍, മാളുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘമെത്തിയത്.

സ്ഥാപനത്തിന്റെ രേഖകളിലെ ക്രമക്കേടുകള്‍, അനുവദിച്ചതിലും കൂടുതല്‍ ജീവനക്കാരുടെ സാന്നിധ്യം, സ്വദേശി ജീവനക്കാരുടെ അനുപാതത്തിലെ കുറവ്, മതിയായ സുരക്ഷ ക്രമീകരണങ്ങളുടെ അഭാവം എന്നിങ്ങനെ നിരവധി കാരണങ്ങളിലാണ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തത്.

നഗരത്തിന്റെ പുറത്തുള്ള കൃഷിയിടങ്ങളില്‍ ഇത്തവണ ശക്തമായ പരിശോധനയാണ് നടത്തിയത്. നാട് കടത്തില്‍ കേന്ദ്രത്തില്‍ വിദേശികളുടെ എണ്ണം കൂടുന്നതായും, നിയമ ലംഘകര്‍ കൂടുതലുള്ളത് നഗരത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലാണെന്ന് കഴിഞ്ഞ ദിവസം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തിരുന്നു. നിയമ ലംഘകരെ പിടികൂടാനുള്ള പരിശോധനകള്‍ ശക്തമാക്കിയതായി കിഴക്കന്‍ പ്രവിശ്യ പൊലിസ് വക്താവ് സിയാദ് അല്‍ റീഖൈതി പറഞ്ഞു. അവധി ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  8 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  41 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago