HOME
DETAILS
MAL
കാപ്പിമലയിലുണ്ട് കുളിക്കാനൊരു വെള്ളച്ചാട്ടം
backup
February 23 2020 | 00:02 AM
വടക്കന്‍ കേരളത്തിലെ ഏറെ അഴകു വിരിയുന്ന കണ്ണൂര്‍ ജില്ലയുടെ കിഴക്ക് തളിപ്പറമ്പിലെ കാപ്പിമലയാണ് കൗമാര സഞ്ചാരികളുടെ ഈ ഇഷ്ട കേന്ദ്രം. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന യാത്രികരുടെ സ്വര്‍ഗമെന്ന് വിശേഷിക്കപ്പെടുന്ന ഈ സ്ഥലം അടുത്തിടെയാണ് സഞ്ചാരികളുടെ പ്രധാന കേന്ദ്രമായിത്തീര്‍ന്നത്.
പശ്ചിമഘട്ട മലനിരകളിലൂടെ കുതിച്ചൊഴുകുന്ന വെള്ളത്തിന്റെ കുളിരുകോരുന്ന തണുപ്പുമാണ് ഏറെ ആകര്‍ഷിക്കപ്പെടുന്നത്. കാനന ചോലകള്‍ക്കു നടുവില്‍ പൈതല്‍മലയുടെ നെറുകയിലൂടെ പൈതല്‍ കുണ്ടിലേക്കിറങ്ങുന്ന അതിമനോഹരമായ വെളളച്ചാട്ടം. ചെങ്കുത്തായ വഴികളിലൂടെ വണ്ടിയോടിച്ചു പോകുമ്പോള്‍ പ്രകൃതിയുടെ സത്തയില്‍ മുങ്ങിക്കുളിച്ചു പോകും. തൊട്ടും തലോടിയും ഇക്കിളിപ്പെടുത്തിയും കൂടെ നില്‍ക്കുന്ന കാറ്റിലാടിയുള്ള റൈഡും മരം കോച്ചുന്ന തണുത്ത വെളളത്തില്‍ നീരാടാനും വേണ്ടിയാണ് ദൂര ദേശങ്ങളില്‍ നിന്നു പോലും ആളുകളെത്തുന്നത്.
വലതും ചെറുതുമായ പാറക്കൂട്ടങ്ങളും കുഞ്ഞരുവികളും അപൂര്‍വ്വമായിനം സസ്യങ്ങളും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശം മഞ്ഞു പെയ്യും കാലങ്ങളില്‍ ഒരു നവ്യാനുഭൂതിയാണ്. ഒരിക്കല്‍ വന്നു പോകുന്നവരെ വീണ്ടും തന്നിലേക്ക് അടുപ്പിക്കുന്ന കാനനച്ചോലയിലെ തെളിനീരുറവയുടെ വശ്യ സൗന്ദര്യം ഒരിക്കലെങ്കിലും ആസ്വദിക്കണം.
എങ്ങനെ എത്തിച്ചേരാം
തളിപ്പറമ്പില്‍ നിന്ന് 22 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആലക്കോടെന്ന വശ്യ സുന്ദരമായ ഗ്രാമമെത്തും. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റിവേര്‍സ് മുക്ക് എന്ന ഉള്‍നാടന്‍ കവലയിലെത്താം. അതിന്റെ ഓരത്തുളള ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ട് പോയാല്‍ കുരിശുപളളിയും കടന്ന് വേണം കാപ്പിമലയിലെത്താന്‍
ശ്രദ്ധിക്കേണ്ടവ
പ്രകൃതി നമ്മുടെ സ്വത്താണ് എന്നുളള ബോധം അനിവാര്യമാണ്. പ്ലാസ്റ്റിക്ക്, ഭക്ഷ്യ വസ്തുക്കള്‍ ഉപേക്ഷിക്കാതിരിക്കുക. കാട് വെട്ടാനോ തീ കൂട്ടാനോ ശ്രമിക്കാതിരിക്കുക. പ്രകൃതിയോടും പ്രകൃതി ജീവികളോടും മനുഷ്യത്വത്തോടെ പെരുമാറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."