HOME
DETAILS
MAL
സഊദിയിൽ പുതിയ പദ്ധതികൾ ഉടൻ ; പതിനാറു ലക്ഷം ജോലികൾ ലഭ്യമാകും
backup
January 23 2019 | 09:01 AM
റിയാദ്: സഊദിയിൽ പുതിയ വൻകിട പദ്ധതികൾ വരുന്നു. പതിനാറു ലക്ഷം ജോലികൾ ലഭ്യമാകുന്ന പുതിയ പദ്ധതികൾ ഈ മാസം 28 നു സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുടക്കം കുറിക്കും . നാഷണല്‍ ഇന്റസ്ട്രിയല്‍ ഡെവലെപ്മെന്റ് ആന്റ് ലോജിസ്ടിക്സ് പ്രോഗ്രാം എന്ന പേരിലുള്ള പദ്ധതി വിഷന്‍ 2030 ഭാഗമായാണ് തുടങ്ങുന്നത്. വ്യവസായ മേഖലയിലെ കുതിപ്പും കയറ്റുമതി വര്‍ധനവും ലക്ഷ്യം വെച്ചുള്ള വന്‍കിട പദ്ധതി സഊദി വിഷന്‍ 2030 യാഥാര്‍ഥ്യമാക്കാനുള്ള 12 പ്രോഗ്രാമുകളില്‍ ഒന്നാണ്. ഊര്‍ജ, വ്യവസായ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് ചെയര്‍മാനായ പദ്ധതിയുടെ പ്രധാന ലക്ഷ്യം എണ്ണായിതര വരുമാനം വർധിപ്പിക്കുകയാണ്.
വ്യവസായം, ഖനനം, ഊര്‍ജം, ചരക്ക് നീക്കം എന്നീ മേഖലകളാണ് പദ്ധതിയില്‍ പെടുക. 2030 ഓടെ 1.6 ട്രില്യണ്‍ പുതിയ നിക്ഷേപം നടത്തുന്ന പദ്ധതിയിൽ പതിനാറ് ലക്ഷം ജോലി സൃഷ്ടിക്കാമെന്നാണ് കണക്ക് കൂട്ടല്‍. 2017ല്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഔദ്യോഗിക തുടക്കം 28ന് റിയാദ് റിറ്റ്സ് കാള്‍ട്ടൻ ഹോട്ടലിൽ വെച്ച് നടക്കും. കിരീടാവകാശിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ക്ഷണിക്കപ്പെട്ട നിക്ഷേപകർ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."