മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശവുമായി റയാന് എയര്‍ സി.ഇ.ഒ
ലണ്ടന്‍: കടുത്ത മുസ്ലിം വിരുദ്ധ പരാമര്‍ശവുമായി റയാന് എയര്‍ലൈന്‍സ് മേധാവി മൈക്കല്‍ ഒ ലെറി. ഭീകരാക്രമണങ്ങള്‍ തടയാന്‍ വിമാനത്താവളങ്ങളില്‍ മുസ്ലിം യുവാക്കളെ അധിക പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ലെറി ആവശ്യപ്പെട്ടു. ഭീകരവാദികള്‍ പൊതുവേ മുസ്ലിം യുവാക്കളായിരിക്കുമെന്നും ലണ്ടനിലെ ഒരു ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
ബോംബര്‍മാര്‍ തനിച്ച് യാത്ര ചെയ്യുന്നവരായിരിക്കും. കുടുംബത്തോടും കുട്ടികളോടുമൊപ്പമാണ് യാത്ര ചെയ്യുന്നതെങ്കില്‍ അവരെ പരിശോധിക്കേണ്ടതില്ല. അവര്‍ ചാവേര്‍ ബോംബുകളാവാന് സാധ്യതയില്ല. തീവ്രവാദ ആക്രമണങ്ങളെ തടയാനുള്ള ഏക മാര്‍ഗം തനിച്ച് യാത്ര ചെയ്യുന്ന മുസ്ലിം യുവാക്കളെ തടയലാണെന്നും ലെറി പറഞ്ഞു. അയര്‍ലന്‍ഡിലെ ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റയാന് എയര്‍ മേധാവിയായ ലെറിയുടെ പരാമര്‍ശത്തിനെതിരേ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രസ്താവന ഇസ്ലാമോഫോബിയ പരത്തുന്നതാണെന്ന് ബ്രിട്ടിഷ് മുസ്ലിം കൗണ്‍സില്‍ പറഞ്ഞു. ലെറിയുടെ മര്യാദയില്ലാത്ത പരാമര്‍ശം എയര്‍ലൈനിന്റെ വരുമാനത്തില്‍ പ്രതിഫലിക്കുമെന്ന് ഹെയ്റ്റ് ക്രൈം മോണിറ്ററിങ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. ലെറി വംശീയതയെ പ്രോല്‍സാഹിപ്പിക്കുകയാണെന്നായിരുന്നു ലേബര്‍ പാര്‍ട്ടി എം.പി ഖാലിദ് മഹ്മൂദിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."