HOME
DETAILS

നിരോധിച്ച കീടനാശിനികള്‍ വ്യാപകം; ശവപ്പറമ്പാകാന്‍ തോട്ടം മേഖല

  
backup
January 23 2019 | 18:01 PM

keedanashini48416589759

 



#ടി.എസ് നന്ദു
കൊച്ചി: യാതൊരു പരിശോധനയും കൂടാതെ അതിര്‍ത്തി കടന്നെത്തുന്ന നിരോധിത കീടനാശിനികളുടെ ഉപയോഗത്തെത്തുടര്‍ന്ന് ശവപ്പറമ്പാകാന്‍ തോട്ടം മേഖല. അതീവ മാരകമായ കീടനാശിനികളായ എന്‍ഡോസള്‍ഫാന്‍, ക്ലോര്‍ പൈറിഫോസ്, ലാംഡാ സൈലോത്രിന്‍, ഫ്യുറഡാന്‍, ഫോറേറ്റ്, മോണോഫോട്ടോഫോസ്, പ്രൊഫണോഫോസ് തുടങ്ങിയവ പേരുമാറ്റിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ചെറിയ കുപ്പികളില്‍ മുതല്‍ ലിറ്ററുകണക്കിന് കൊള്ളുന്ന ബാരലുകളില്‍ വരെയാണ് ഇവ എത്തിക്കുന്നത്. ചുവപ്പ് വിഭാഗത്തില്‍പ്പെട്ട അതീവ അപകടകരമായ കീടനാശിനികളായ ഇവയുടെ ഉപയോഗം കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്കും മരണത്തിനും കാരണമാകുമെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതെല്ലാം കാറ്റില്‍പ്പറത്തി കീടനാശിനികള്‍ ചെക്ക്‌പോസ്റ്റുകള്‍ കടക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്.
കൃഷിയിടം ഒരുക്കുമ്പോള്‍ മുതല്‍ തുടങ്ങുന്ന അമിത കീടനാശിനി ഉപയോഗം യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ആകുമ്പോള്‍ തൊഴിലാളികളുടെ ആരോഗ്യത്തെയും ബാധിക്കുന്നു. കൂടാതെ മണ്ണും വെള്ളവും വിഷമയവുമാകുന്നു. ഇപ്പോള്‍ തന്നെ തോട്ടം തൊഴിലാളികളില്‍ കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ വ്യാപകമാണ്. കീടനാശിനി ലായനി ബാരലുകളില്‍ വാഹനത്തില്‍ എത്തിച്ച് കരാര്‍ വ്യവസ്ഥയില്‍ തളിക്കുന്ന പ്രവണതപോലും മേഖലയില്‍ നിലനില്‍ക്കുന്നു. എന്നാല്‍, ഇതിനെതിരേ യാതൊരു നടപടിയും പ്രായോഗികമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നു.
തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികളുടെ ഗുണനിലവാര പരിശോധന നടക്കുന്നില്ല. ചെക്ക് പോസ്റ്റുകളില്‍ പരിശോധനാ സംവിധാനങ്ങള്‍ ഇല്ലാത്തതും അനധികൃത കീടനാശിനി കടത്തലിനു കാരണമാണ്. കീടനാശിനി സംബന്ധിച്ച് കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കാന്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം നിലച്ചതും കീടനാശിനി ഉപയോഗത്തിന്റെ അപകടങ്ങള്‍ കൂടാന്‍ കാരണമായി. സംസ്ഥാനത്തെ 1072 കൃഷിഭവനുകളില്‍ 202 പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ മാത്രമാണുള്ളതെന്ന കണക്കുതന്നെ ചിത്രം വ്യക്തമാക്കുന്നു. ഇത്തരം സംവിധാനങ്ങള്‍ ഒന്നുംതന്നെ തോട്ടം ഉടമകളുടെ വീട്ടുപടി കടക്കില്ലെന്ന് ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു. എന്നാല്‍ നിലവിലെ സാഹചര്യം മറികടക്കാന്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ബോധവല്‍ക്കരണം നടത്താനാണ് കൃഷിവകുപ്പിന്റെ പുതിയ തീരുമാനം. അതിനായി കൃഷിവകുപ്പിന്റെ കീഴില്‍ ഒരു കീടനാശിനി മോനിറ്ററിങ് കമ്മിറ്റിയും ജൈവകൃഷിക്ക് പ്രത്യേക സമതിയും രൂപീകരിക്കണമെന്നാണ് വിദഗ്ധാഭിപ്രായം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  10 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  10 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  10 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  10 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  10 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  10 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  10 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  10 days ago