നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മാണോദ്ഘാടനം നടത്തി
നിലമ്പൂര്‍: നിലമ്പൂരിന്റെ ചിരകാലാഭിലാക്ഷമായ മിനി സിവില്‍സ്റ്റേഷന്റെ കെട്ടിട നിര്‍മാണോദ്ഘാടനം നടത്തി. പി.വി അന്‍വര്‍ എം.എല്‍.എ തറക്കല്ലിട്ടു. കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരുടെയും പിന്തുണ ലഭിച്ചതിനാലാണ് മിനിസിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി വാടകകെട്ടിടത്തിന്റെ പരിമിതിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മോചനം സാധ്യമാക്കുന്നതിനാണ് മിനിസിവില്‍ സ്റ്റേഷന്‍ പ്രത്യേക പരിഗണന നല്‍കിയതെന്നും എം.എല്‍.എ പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍, കെട്ടിട വിഭാഗം സുപ്രണ്ടിങ് എന്‍ജിനിയര്‍ ദുലീപ്‌ലാല്‍, തഹസില്‍ദാര്‍ വി സുഭാഷ്, അഡീഷനല്‍ തഹസില്‍ദാര്‍ പി ഗീത, നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി ഹംസ, നഗരസഭ കൗണ്‍സിലര്‍ എന്‍ വേലുക്കുട്ടി, ഇ പത്മാക്ഷന്‍,സമദ് ശീമാടന്‍, പുല്‍പ്പയില്‍ പ്രഭാകരന്‍, ബിനോയ്പാട്ടത്തില്‍, പി.സണ്ണി, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സീനത്ത് ബീഗം എന്നിവര്‍ സംസാരിച്ചു.
നിലമ്പൂര്‍ കേന്ദ്രമായുള്ള പതിനെട്ടോളം സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കാവുന്ന കെട്ടിടമാണ് നിര്‍മിക്കുന്നത്. 61,957 ചതുരശ്ര അടി തറ വിസ്തീര്‍ണമുള്ള നാലുനില കെട്ടിടമാണ് നിര്‍മിക്കുന്നത്. 15.25 കോടിയാണ് കെട്ടിടനിര്‍മ്മാണത്തനായി വകയിരുത്തിയിട്ടുള്ളത്. ചുറ്റുമതില്‍, കിണര്‍, അപ്രോച്ച് റോഡ് എന്നിവ ഇതില്‍ ഉള്‍പ്പെടും.
റവന്യൂവകുപ്പിന്റെ ഒരു ഏക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. മൂന്ന് വര്‍ഷമാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള സമയം നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."