ലോക വനിതാ ദിനത്തെ വരവേല്‍ക്കാന്‍ ഭീമന് ഷര്‍ട്ട്
തൃശൂര്‍: ലോക വനിതാ ദിനമായ എട്ടിനു തൃശൂര്‍ ശോഭാ സിറ്റിയില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ഭീമന് ഷര്‍ട്ട് ഒരുങ്ങുന്നു.
10 മീറ്റര്‍ നീളവും ഏഴു മീറ്റര്‍ വീതിയുമുള്ള ഷര്‍ട്ട് 3333 ചതുരശ്ര അടി വലുപ്പത്തില്‍ കോട്ടണ്‍ തുണിയിലാണ് നിര്‍മിക്കുന്നത്.
ഇന്ത്യന്‍ പാരമ്പര്യ കലകളും സംഭവങ്ങളും പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡറുമായ എം. ദിലീഫിന്റെ കാരിക്കേച്ചറുകളും ഭീമന് ഷര്‍ട്ടില്‍ ആലേഖനം ചെയ്യും. 66ഓളം കാരിക്കേച്ചറുകളാണ് ഷര്‍ട്ടില്‍ വരയ്ക്കുക. ഇന്നലെ തൃശൂര്‍ ശോഭാ സിറ്റി മാള്‍ കേന്ദ്രീകരിച്ച് ഗുരുവായൂര്‍ സ്വദേശിയായ ഫാഷന്‍ ഡിസൈനര്‍ ഐഷയുടെ നേതൃത്വത്തില്‍ ഷര്‍ട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
വനിതാദിനത്തില്‍ വൈകിട്ട് നാലു മുതല്‍ ഭീമന് ഷര്‍ട്ടിന്റെ പ്രദര്‍ശനം ശോഭാ സിറ്റി മാളില്‍ നടക്കും.
തിരഞ്ഞെടുക്കപ്പെടുന്ന 101 സ്ത്രീകള്‍ക്ക് ഷര്‍ട്ടില്‍ ഒപ്പ് രേഖപ്പെടുത്താനുള്ള അവസരവുമുണ്ടാകും. ദക്ഷ് ഈവന്റ്സാണ് ഭീമന് ഷര്‍ട്ടിന്റെ പ്രദര്‍ശനം ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."