HOME
DETAILS
MAL
സി.എ.എ വിരുദ്ധ പ്രക്ഷോഭം അലിഗഡില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും
backup
February 24 2020 | 03:02 AM
അലിഗഡ്: യു.പിയിലെ അലിഗഡില്‍ ഉപര്‍കോട്ട് കോട്ട്വാലിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്ന വനിതകളെ നീക്കാനുള്ള പൊലിസ് ശ്രമത്തിനിടെ സംഘര്‍ഷം. സമാധാനപരമായി സമരം നടത്തുന്നവര്‍ക്കെതിരേ പൊലിസ് അക്രമം അഴിച്ചുവിടുകയായിരുന്നു.
രണ്ടു ദിവസമായി ഉപര്‍കോട്ട് കോട്ട്വാലിയില്‍ വനിതകളുടെ പ്രതിഷേധം നടന്നുവരികയാണ്. ഇന്നലെ വൈകീട്ടോടെ യു.പി പൊലിസും റാപ്പിഡ് ആക്ഷന്‍ ഫോഴ്സും ഇവരെ നീക്കംചെയ്യാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പൊലിസ് നടപടിയില്‍ നിരവധി പ്രതിഷേധക്കാര്‍ക്കു പരുക്കേറ്റതായാണ് വിവരം.
പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞെുന്നും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ വാന്‍ അഗ്നിക്കിരയാക്കിയെന്നും ആരോപിച്ച് പോലിസ് പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര് വാതകം പ്രയോഗിക്കുകയുമായിരുന്നു. ഇതോടെ പ്രതിഷേധം ബാബ്രി മന്ദി, ഖാസ് കി മന്ദി, ഷഹീദ് ചന്ദന്‍ റോഡ് എന്നിവിടങ്ങളിലേക്കു വ്യാപിച്ചു.
സംഘര്‍ഷത്തിനിടെ പൊലിസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റതായും പൊലിസ് പറഞ്ഞു. പ്രതിഷേധത്തിനിടെ കടകള്‍ക്കു നേരെ തീവയ്പുണ്ടായതായും റിപോര്‍ട്ടുണ്ട്. വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സംഭവസ്ഥലത്ത് ദ്രുതകര്‍മസേനയെ വിന്യസിച്ചതായി പൊലിസ് അറിയിച്ചു.
സംഘര്‍ഷത്തെത്തുടര്‍ന്ന് വൈകീട്ട് ആറു മുതല്‍ ആറുമണിക്കൂര്‍ അലിഗഡില്‍ മൊബൈല്‍- ഇന്റര്‍നെറ്റ് സര്‍വിസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. നേരത്തെ പ്രതിഷേധസ്ഥലത്ത് പന്തല്‍ കെട്ടാനുള്ള അനുമതി പൊലിസ് നിഷേധിച്ചിരുന്നു.
എന്നാല്‍ സംഘര്‍ഷത്തിന് പിന്നില്‍ അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനികളാണെന്ന് ജില്ലാ മജിസ്ട്രേറ്റ് ആരോപിച്ചു. കല്ലേറ് നടത്തിയ വിദ്യാര്‍ഥിനികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്ന് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രഭൂഷണ്‍ സിങ് പറഞ്ഞു. അതിനിടെ, അലിഗഢില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."