പാരലല്‍ സര്വിസിനെതിരേ കൊണ്ടോട്ടിയില്‍ ഓട്ടോ തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിലേക്ക്
കൊണ്ടോട്ടി:പാരലല്‍ ഓട്ടോ സര്‍വിസിനെതിരെ കൊണ്ടോട്ടിയിലെ ഓട്ടോ തൊഴിലാളികള്‍ പ്രത്യക്ഷസമരത്തിനിറങ്ങുന്നു.ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ ഫെബ്രുവരി 18ന് ഓട്ടോ തൊഴിലാളികള്‍ പണിമുടക്ക് നടത്തും. കൊണ്ടോട്ടിയില്‍ രണ്ടും മൂന്നും കിലോമീറ്ററിനുള്ളില്‍ പത്തോളം എയ്സ് വാഹനങ്ങളാണു സര്‍വിസ് നടത്തുന്നത്.എക്കാപ്പറമ്പ്, ആലിന്‍ചുവട്, നീറാട്, മുതുവല്ലൂര്‍, എടവണ്ണപ്പാറ, അരീക്കോട് ഭാഗങ്ങളിലേക്കാണ് പാരല്ലല്‍ സര്‍വിസുള്ളത്. നിരവിധി ബസ് സര്‍വിസുകള്‍ ഈ റൂട്ടിലേക്കുണ്ട്. ഓട്ടോ തൊഴിലാളികളെപ്പോലെ തന്നെ ബസ് തൊഴിലാളികളെയും ഇത് പ്രതിസന്ധിയിലാക്കുകയാണ്. നിരവധി തവണ ഈ വിഷയവുമായി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടികളുണ്ടായിട്ടില്ല.ഇതേതുടര്‍ന്നാണ് ഫെബ്രുവരി 18ന് കൊണ്ടോട്ടിയില്‍ പണിമുടക്കും ധര്‍ണയും നടത്താന്‍ സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചത്.
കൊണ്ടോട്ടി അങ്ങാടിയില്‍ മാത്രം 500 ല്‍പരം ഒട്ടോകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഭീമമായ ഇന്‍ഷുറന്‍സ് തുകയും സ്പെയര്‍ പാര്‍ട്സുകളുടെ അമിത വില വര്‍ധനവും ആര്.ടി.ഒ സേവന നികുതിയും സ്വകാര്യ വാഹനങ്ങളുടെ പെരുപ്പവും കാരണം ഓട്ടോറിക്ഷ തൊഴിലാളികള്‍ നഷ്ടത്തിലുള്ളപ്പോഴാണ് പാരലല്‍ സര്‍വിസുകളുടെ കടന്നുകയറ്റം ഇടത്തീയാകുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.
യോഗത്തില്‍ കോഡിനേഷന്‍ കമ്മിറ്റി ചെയര്മാന് കോട്ടയില്‍ വീരാന്‍കുട്ടി അധ്യക്ഷനായി.കണ്‍വീനര്‍ കെ.ബാലന്,വേലായുധന് മൂച്ചിക്കല്‍, കേരള ബസ് ഓപറേറ്റേഴ്സ് ഓര്ഗനൈസേഷന് ജില്ലാ െൈവസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ നീറാട്, അബ്ദുല്‍മജീദ് പള്ളിപ്പറമ്പന്‍, ആലുങ്ങള്‍ ആസിഫ്, മുഹമ്മദ് അഷ്റഫ്, മുഹമ്മദ് അബ്ദുറഹിമാന് ചിറയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."