കുടിവെള്ള വിതരണം അടുത്തയാഴ്ചയോടെ തുടങ്ങാന്‍ നടപടിയുമായി ജില്ലാ ഭരണകൂടം
തൊടുപുഴ: ജില്ലയില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ 10ന് ശേഷം കുടിവെള്ളം ടാങ്കറുകളില്‍ വിതരണം ചെയ്യാനുള്ള നടപടിയുമായി ജില്ലാ ഭരണകൂടം.
വാട്ടര്‍കിയോസ്‌കുകളിലൂടെയും ടാങ്കറുകളിലും വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രിയുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുല്‍ വ്യക്തമാക്കി.കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നതിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. വാഹനങ്ങള്‍ ലഭ്യമാകുന്നതിനുള്ള ടെണ്ടര്‍ ഏഴാം തീയതി താലൂക്കടിസ്ഥാനത്തില്‍ തുറക്കും. എട്ട്, ഒന്‍പത് തീയതികളില്‍ ഏതെല്ലാം വാഹനങ്ങളാണെന്ന് നിശ്ചയിച്ച് മാര്‍ച്ച് പത്തോടുകൂടി കുടിവെള്ള വിതരണം നടത്താന്‍ കഴിയും. ഓരോ പഞ്ചാത്തിലും രണ്ടുവീതം കിയോസ്‌കുകളും 5000, 2000, 1000 ലിറ്റര്‍ ശേഷിയുള്ള ടാങ്കുകളിലും വെള്ളം വിതരണം ചെയ്യാന്‍ നടപടികള്‍ പുരോഗമിച്ചു വരുന്നു. ഏഴാം തീയതി ജില്ലാ ആസൂത്രണസമിതി പ്രത്യേകമായി യോഗം ചേരുന്നുണ്ട്.
കുടിവെള്ള വിതരണത്തിനുള്ള വാഹനങ്ങള്‍ക്ക് കൂടിയ വാടകനിരക്ക് ആയതിനാല്‍ നേരത്തെ നടത്തിയ ടെണ്ടര്‍ റദ്ദാക്കി. പഞ്ചായത്തുകളോട് വാഹനങ്ങള്‍ കണ്ടെത്തി നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ കേരള ജല അതോറിറ്റിക്ക് 10 വലിയ സ്രോതസുകള്‍ ഉണ്ട്. ആവശ്യമെങ്കില്‍ ഡാമുകളില്‍ നിന്നും ജലമെടുക്കാന്‍ കഴിയും. ഭൂജലസ്രോതസും തുറന്ന സ്രോതസുകളും ആവശ്യമെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കും. ജില്ലയില്‍ വരള്‍ച്ച കണക്കിലെടുത്ത് ഗാര്‍ഹികാവശ്യത്തിനല്ലാത്ത കുഴല്‍കിണര്‍ നിര്‍മ്മാണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാട്ടുതീ മൂലം ജില്ലയില്‍ പുല്‍മേടുകള്‍ വ്യാപകമായി കത്തിനശിച്ചിട്ടുണ്ട്. മാങ്കുളം ഭാഗത്ത് ചെറിയതോതില്‍ ജനവാസകേന്ദ്രങ്ങളില്‍ തീപടര്‍ന്നതായും കലക്ടര്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സില്‍ കലക്ടര്‍ക്ക് പുറമെ എ.ഡി.എം കെ.കെ.ആര്‍ പ്രസാദ്, ആര്‍.ഡി.ഒ ഇന്‍ ചാര്‍ജ്ജ് പി.ജി. രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."