പ്രതിഷേധമുയര്‍ത്തി യു.ഡി.എഫ് കലക്ടറേറ്റ് ഉപരോധം
മലപ്പുറം: സംസ്ഥാനസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തി യു.ഡി.എഫ് കലക്ടറേറ്റ് ഉപരോധം. ആയിരങ്ങള്‍ പങ്കെടുത്ത ഉപരോധത്തില്‍ മണിക്കൂറുകളോളം കലക്ടറേറ്റ് സ്തംഭിച്ചു. ഇന്നലെ രാവിലെ എട്ടിനുതന്നെ ജില്ലയിലെ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും കലക്ടറേറ്റ് പടിക്കലെത്തി മുദ്രാവാക്യവുമായി അണിനിരന്നു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയമോഹന്‍, കണ്‍വീനര്‍ അഡ്വ. യു.എ ലത്തീഫ് എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ എട്ടിന് തന്നെ ഉപരോധം ആരംഭിച്ചു. പ്രധാന കവാടങ്ങള്‍ക്ക് മുന്നിലെല്ലാം പ്രവര്‍ത്തകര്‍ പ്രതിഷേധമതില്‍ തീര്‍ത്തു. ഇടതു സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി കലക്ടറേറ്റുകളിലും സെക്രട്ടറിയേറ്റിലും ഉപരോധ സമരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയമോഹന്‍ അധ്യക്ഷനായി.
അഡ്വ. യു.എ ലത്തീഫ്, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, എ.പി അനില്‍കുമാര്‍ എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഇ. മുഹമ്മദ്കുഞ്ഞി, ജോലി പുല്ലന്താണി, വെന്നിയൂര്‍ മുഹമ്മദ്കുട്ടി, വാസു കാരയില്‍, സി.പി കാര്‍ത്തികേയന്‍, ബിജു ഒ.ജെ, കെ.പി അനസ്, എം.പി സിറാജുദ്ദീന്‍, വി.എ കരീം, എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, അഡ്വ. എം. ഉമ്മര്‍, പി. അബ്ദുല്‍ഹമീദ്, പി. ഉബൈദുല്ല, ടി.വി ഇബ്രാഹിം, കെ.കെ ആബിദ്ഹുസൈന്‍ തങ്ങള്‍, അഡ്വ. നാലകത്ത് സൂപ്പി, അഡ്വ. എം. റഹ്മത്തുല്ല, എ.പി ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. 11.30 മണിയോടെ ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ നേതാക്കളേയും പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തതായി അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."