HOME
DETAILS
MAL
രക്ഷിതാക്കള്‍ക്ക് ആംഗ്യഭാഷാ പഠനം
backup
June 16 2016 | 02:06 AM
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ആംഗ്യഭാഷ (ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ്) പഠിക്കാന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) അവസരമൊരുക്കുന്നു.
ജൂലൈ 16 ന് ആരംഭിക്കുന്ന അടിസ്ഥാന കോഴ്സിലേക്ക് ആദ്യം അപേക്ഷ നല്കുന്ന 30 പേര്‍ക്കു മാത്രമാണ് പ്രവേശനം. ശ്രവണവൈകല്യമുള്ള വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും മുന്‍ഗണന.
ശനിയാഴ്ചകളില്‍ ശ്രീകാര്യം ഉള്ളൂര്‍ ആക്കുളം റോഡില്‍ സ്ഥിതിചെയ്യുന്ന നിഷ് കാമ്പസില്‍ ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയാണ് ക്ലാസ്. ഫീസ് 1500 രൂപ. എന്‍.ഇ.എഫ്.ടി, പേയ്മെന്റ് ഗേറ്റ്വേ തുടങ്ങിവ വഴിയോ നിഷില്‍ നേരിട്ടോ തുകയടക്കാം. ബാങ്ക് ചാര്‍ജുകള്‍ ബാധകമാണ്. താല്പര്യമുള്ളവര് ജൂലൈ 9 നകം നിഷിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (വേേു:ിശവെ.മര.ശിീവേലൃിെലം4െ40ശഹെ) അപേക്ഷ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."