ഷഹീന്‍ബാഗ്: മധ്യസ്ഥര്‍ സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി
ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് സമരവുമായി ബന്ധപ്പെട്ട റോഡ് തടസ്സം പരിഹരിക്കാന്‍ സുപ്രിം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് സുപ്രിംകോടതി ബുധനാഴ്ച പരിഗണിക്കും.
സമരക്കാരുമായി മൂന്നു ദിവസത്തിലധികം ചര്‍ച്ച നടത്തിയാണ് മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ, അഭിഭാഷക സാധനാ രാമചന്ദ്രന്‍ എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരത്തിലൊരു അവസരം തന്നതില്‍ കൃതജ്ഞതയുണ്ടെന്നും നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ ലഭിച്ച അവസരമായിരുന്നു ഇതെന്നും സാധനാ രാമചന്ദ്രന്‍ പറഞ്ഞു.
കേസിലെ ഹരജിക്കാരുടെ അഭിഭാഷകനും ബി.ജെ.പി നേതാവുമായ നന്ദ കിഷോര്‍ ഗാര്‍ഗ് റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടെങ്കിലും കോടതി അതു നല്‍കിയില്ല. തല്‍കാലത്തേക്ക് റിപ്പോര്‍ട്ട് രഹസ്യമായിരിക്കുമെന്ന് കോടതി പറഞ്ഞു. മധ്യസ്ഥരെ നിയോഗിച്ചതില്‍ കോടതിക്ക് വ്യത്യസ്തമായ ലക്ഷ്യമുണ്ട്. റിപ്പോര്‍ട്ട് തങ്ങളുടെ മാത്രം രേഖയാണെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ ദിവസം മുന്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ വജാഹത്ത് ഹബീബുല്ലയും സമരക്കാരുമായി സംസാരിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
സമാന്തര റോഡുകള്‍ അടച്ച് പൊലിസാണ് റോഡ് തടസ്സമുണ്ടാക്കുന്നതെന്നായിരുന്നു വജാഹത്ത് ഹബീബുല്ല സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയത്. ഷഹീന്‍ബാഗ് സമരം റോഡ് തടസ്സമുണ്ടാക്കുന്നുണ്ടെന്നും സമരക്കാരെ ഒഴിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ബി.ജെ.പിയാണ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."