HOME
DETAILS

പച്ചക്കറി വിലയും കുതിച്ചുയരുന്നു; ഹോര്‍ട്ടികോര്‍പ്പും പരാജയം

  
backup
March 04, 2017 | 8:08 PM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

കാക്കനാട്: സംസ്ഥാനത്തു പച്ചക്കറി വില കുതിച്ചുയരുമ്പോഴും പൊതുവിപണിയിലെ വിലനിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോര്‍ട്ടികോര്‍പ്പിന് കഴിയുന്നില്ല. കെടുകാര്യസ്ഥത മൂലം കാക്കനാട്ടിലെ ഹോര്‍ട്ടികോര്‍പ്പിലെ തൊഴിലാളികള്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാത്തത് പ്രതിസന്ധി ഇരട്ടിയാക്കി. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ പ്രതിഷേധത്തിലായതോടെ പച്ചക്കറി വിതരണവും അവാതാളത്തിലാക്കി.
കഴിഞ്ഞ ഓണക്കാലം മുതല്‍ വന്‍തോതില്‍ പച്ചക്കറി വാങ്ങിക്കൂട്ടി വിറ്റഴിക്കാന്‍ കഴിയാതെ നശിപ്പിച്ചതാണു ഹോര്‍ട്ടികോര്‍പ്പിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. മറ്റു ജില്ലകളില്‍ ഹോര്‍ട്ടികോര്‍പ്പ് നഷ്ടത്തിലായിരുന്നുവെങ്കില്‍ കാക്കനാട്ടെ ഹോര്‍ട്ടികോര്‍പ്പ് ലാഭത്തിലായിരുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ കാന്റീനുകളില്‍ പച്ചക്കറികള്‍ വില്‍പന നടത്തിയാണ് ഹോര്‍ട്ടികോര്‍പ്പ് ലാഭം നേടിയിരുന്നത്. എന്നാല്‍ ഓണക്കാലത്ത് ആവശ്യത്തിലേറെ പച്ചക്കറികള്‍ വാങ്ങിക്കൂട്ടിയത് ഹോര്‍ട്ടികോര്‍പ്പിന്റെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കി.
 നാട്ടിലെ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ ഒഴിവാക്കി തമിഴ്‌നാട് പച്ചക്കറികള്‍ കൊണ്ട് വന്നാണ് ഹോര്‍ട്ടികോര്‍പ്പ് നാടന്‍ പച്ചക്കറി എന്ന പേരില്‍ വില്‍പന നടത്തുന്നതും തിരിച്ചടിയായി. പൊതുവിപണയേക്കാള്‍കൂടിയ വിലക്കാണ് ഹോര്‍ട്ടികോര്‍പ്പില്‍ പലയിനം മറുനാടന്‍ പച്ചക്കറികളും വില്‍ക്കുന്നത്.
ഹോര്‍ട്ടികോര്‍പ്പാകട്ടെ നാട്ടിലെ കര്‍ഷകരെ അവഗണിച്ച് മറുനാടന്‍ പച്ചക്കറി വാങ്ങിയത് ആഭ്യന്തര ഉല്‍പാനത്തെ പ്രതികൂലമായി ബാധിച്ചു. ഹോര്‍ട്ടികോര്‍പ്പിന്റെ ശീതകാല പച്ചക്കറി ശേഖരണവും പരാജയപ്പെട്ടു.  വട്ടവടയില്‍ നിന്ന് കൊണ്ട് വന്ന പച്ചക്കറികള്‍ വന്‍ തോതില്‍ ചീഞ്ഞുനശിച്ചതോടെ മാര്‍ക്കറ്റില്‍ ഇടപെടാനുള്ള ഫണ്ട് ഇല്ലെന്ന് മാത്രമല്ല, സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാക്കി.
വെണ്ടക്ക് ചെറുകിട കച്ചവടക്കാര്‍ ഈടാക്കുന്നത് കിലോക്ക് 80 രൂപയാണ്. അതെസമയം ഹോര്‍ട്ടികോര്‍പ്പില്‍ വെണ്ടക്ക വില 57 രൂപ. മറുനാടന്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ അവരുടെ ഭക്ഷണങ്ങളില്‍ പ്രധാനമായും ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് കൊല്ലുന്ന വിലയാണ് ഈടാക്കുന്നത്. ഹോര്‍ട്ടികോര്‍പ്പില്‍ 33 രൂപ വിലയുള്ള വഴുതനക്ക് ചില്ലറ വില്‍പ്പനക്കാര്‍ ഈടാക്കുന്നത് 80 രൂപ. പൊതുവിപണയില്‍ വിലക്കുറവുള്ള സവാളക്ക് 28 രൂപയാണ്.
കിലോക്ക് 10രൂപയായിരുന്ന വെള്ളരിക്ക് 20 രൂപയാണ് ഹോര്‍ട്ടികോര്‍പ്പിലെ വില. ഇതിന്റെ മൂന്നും നാലും ഇരട്ടിയാണ് കമ്പോള വില. കത്തിരിക്ക 20 രൂപയായിരുന്നത് രണ്ടാഴ്ചയായി 80 രൂപയാണ്. കത്തിരിക്ക് ഹോര്‍ട്ടികോര്‍പ്പില്‍ (നാടന്‍) വില 36 രൂപ. 49 രൂപ വിലയുള്ള നാടന്‍ പാവക്ക് ചില്ലറ വില്‍പ്പന വില 56 രൂപ.
പച്ചമുളക് കിലോക്ക് 10 രൂപയായിരുന്നു ജനുവരി ആദ്യവാരത്തെ വില ഇപ്പോള്‍ 70 രൂപയായി. കാബേജ്,പയര്‍,ഏത്തക്കായ്,ബീറ്റ്‌റൂട്ട്,തക്കാളി, പടവലം തുടങ്ങി പച്ചക്കറികള്‍ക്കെല്ലാം 50 മുതല്‍ 100 രൂപവരെയാണ് വിലവര്‍ധന. ഇടനിലക്കാരും മൊത്ത വ്യാപാരികളുമാണ് കമ്പോളങ്ങളിലെ വില്‍പ്പന നിയന്ത്രിക്കുന്നതും വില നിശ്ചയിക്കുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയ്ക്ക് പിന്നാലെ മെസ്സിയും; കാറ്റലൻ മണ്ണിലേക്ക് തിരിച്ചെത്തി സൂപ്പർ താരം

Football
  •  a month ago
No Image

തോൽവിയോ തോൽവി; വാങ്കഡെയിൽ പഞ്ചാബ് 'കിംഗ്‌സ് '; മുംബൈയെ തകർത്ത് ഒന്നാം സ്ഥാനത്ത്

Cricket
  •  a month ago
No Image

പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ; അടിയന്തര ഇടപെടൽ തേടി ഹർജി

Kerala
  •  a month ago
No Image

യുഎഇയിൽ സ്കൂൾ ബസ് സർവീസുകൾ നിർത്തിവെച്ചു; ബദൽ മാർഗ്ഗങ്ങൾ തേടി രക്ഷിതാക്കൾ

uae
  •  a month ago
No Image

മേഘാലയയിൽ ചരിത്രപരമായ തീരുമാനം; ഇംഗ്ലീഷിനൊപ്പം ഖാസി, ഗാരോ ഭാഷകൾക്ക് ഔദ്യോഗിക ഭാഷാ പദവി, പരീക്ഷകൾ ഇനി മാതൃഭാഷയിലും

National
  •  a month ago
No Image

ദുബൈയിലെ 'സെൻട്രൽ പാർക്ക്' തുറന്നു; ജെബൽ അലിയിൽ 82,700 ചതുരശ്ര മീറ്ററിൽ ഹരിതവിസ്മയം

uae
  •  a month ago
No Image

സമാധാനത്തിന് രണ്ട് ഉപാധികൾ; ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ, ഹോർമുസ് തുറക്കണമെന്ന് ആവശ്യം

International
  •  a month ago
No Image

ദുബൈയിൽ എയർ ടാക്സി ഉടൻ; ലോകത്തിലെ ആദ്യ വെർട്ടിപോർട്ട് സന്ദർശിച്ച് ശൈഖ് ഹംദാൻ

uae
  •  a month ago
No Image

ലെബനാനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

International
  •  a month ago
No Image

വാങ്കഡെയിൽ ഡി കോക്ക് ഷോ; പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ

Cricket
  •  a month ago