HOME
DETAILS

ബജറ്റ്: കരുനാഗപ്പള്ളിയില്‍ കോടികളുടെ വികസനം

  
backup
March 04, 2017 | 8:34 PM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a8%e0%b4%be%e0%b4%97%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2




കരുനാഗപ്പള്ളി: പുതിയ ബജറ്റില്‍  കരുനാഗപ്പള്ളി മണ്ഡലത്തിന് മികച്ച നേട്ടം. രണ്ട് പാലങ്ങളും നിരവധി റോഡുകളും ഉള്‍പ്പെടെ കോടികളുടെ വികസനമാണ് മണ്ഡലത്തിന് ലഭ്യമാകുന്നത്. കുലശേഖരപുരം ആലപ്പാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കാട്ടില്‍കടവ് പാലം ആലപ്പാട് പഞ്ചായത്തിന്റെ മധ്യഭാഗത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതിന് ഏറെ സഹായകമാവും. 20 കോടി രൂപയാണ് ഈ പാലത്തിനായി വകയിരുത്തിയിരിക്കുന്നത്.
പുതിയകാവ് ചക്കുവള്ളി റോഡില്‍ ഏറെ തിരക്കുള്ള ചിറ്റുമൂല ലെവല്‍ ക്രോസില്‍ റയില്‍വേ മേല്‍പ്പാലത്തിനായി 30 കോടി രൂപയും അനുവദിച്ചു. കരുനാഗപ്പള്ളി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും. കൂടാതെ തഴവ ഹൈസ്‌കൂള്‍ കുലശേഖരപുരം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധിക സാഹചര്യങ്ങള്‍ വര്‍ധിപ്പിച്ച് മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി വരും വര്‍ഷം നടപ്പിലാക്കുമെന്നും  ധനമന്ത്രി പ്രഖ്യാപി്ചു.
പണ്ടാര തുരുത്ത് പണിക്കര്‍ കടവ് സി.എഫ്.എ ഗ്രൗണ്ട് കുഴീത്തുറ ശ്രായിക്കാട് എന്നിവിടങ്ങളില്‍ പുലിമുട്ട് സ്ഥാപിക്കുന്നതിനുള്ള പദ്ധതി, പൊലിസ് സ്‌റ്റേഷനില്‍ ക്വാര്‍ട്ടേഴ്‌സിനായി ഫ്‌ളാറ്റ് നിര്‍മ്മാണം, പാവുമ്പ പാലത്തിന് സമീപം പള്ളിക്കലാറ്റില്‍ തടയണ നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ക്കും അംഗീകാരമായി. വിവിധ റോഡുകള്‍ക്കുള്ള നിര്‍ദ്ദേശത്തിനും അംഗീകാരമായി.
കരുനാഗപ്പള്ളി ശാസ്താംകോട്ട റോസിന് 20 കോടി, ഓച്ചിറ വള്ളിക്കാവ് ആലുംകടവ് റോഡിന് 20 കോടി രൂപ, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് ആലുംമൂട് കാരൂര്‍കടവ് റോഡിന് 10 കോടി രൂപ, ഒട്ടത്തിമുക്ക് വള്ളിക്കാവ് റോഡിന് 10 കോടി രൂപ,ചാമ്പക്കടവ് കുതിരപ്പന്തി ചങ്ങന്‍കുളങ്ങര റോഡിന് 20 കോടി രൂപ, ഓച്ചിറ പഴയഹൈവേ പുനര്‍നിര്‍മ്മിച്ച് മോടിപിടിപ്പിക്കുന്നതിനായി 8 കോടി രൂപ, കരുനാഗപ്പള്ളി കോടതി സമുച്ചയത്തിനായി 10 കോടി രൂപ എന്നീ പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചതായി എം.എല്‍.എ ആര്‍ രാമചന്ദ്രന്‍ പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  12 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  12 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  12 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  12 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  12 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  12 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  12 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  12 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  12 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  12 days ago