HOME
DETAILS
MAL
യോഗ പരിശീലനം സംഘടിപ്പിച്ചു
backup
June 16 2016 | 02:06 AM
കരുനാഗപ്പള്ളി: അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി ഭാരത സര്‍ക്കാര്‍ യുവജനകാര്യ കായികമന്ത്രാലയം നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കേരള യൂത്ത് പ്രമോഷന് കൗണ്‍സിലിന്റെ സഹകരണത്തോടെ ബ്ലോക്ക്തല യുവജനസമ്പര്‍ക്ക പരിപാടിയും യോഗ പരിശീലനവും ചെറിയഴീക്കല്‍ ഗവ.വി.എച്ച്.എസ്.എസില്‍ നടന്നു. കേരള യൂത്ത് പ്രമോഷന് കൗണ്‍സില്‍ സംസ്ഥാന ചെയര്മാന് സുമന്‍ജിത്ത്മിഷ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മാസ്റ്റര് ഇന്‍ചാര്‍ജ്ജ് എസ്.പ്രമോദ് അധ്യക്ഷനായി. വിജയകൃഷ്ണന് പട്ടാഴി യോഗ പരിശീലനത്തിന് നേതൃത്വം നല്കി. സ്റ്റാഫ് സെക്രട്ടറി ബി.പ്രീയ, വിളയില്‍ ഹരികുമാര്‍, സ്മിജിന്‍ദത്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."