HOME
DETAILS
MAL
'തേരാപ്പാരാ' പ്രയോഗം: ജലീലിനെതിരേ സ്പീക്കര്‍ക്ക് വീരാന്‍കുട്ടി പരാതി നല്‍കും
backup
March 05 2017 | 03:03 AM
കോഴിക്കോട്: യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചതുപോലെ തേരാപ്പാര നടക്കുന്ന ആളെയല്ല ന്യൂനപക്ഷ കമ്മിഷനായി താന്‍ നിയമിച്ചതെന്ന മന്ത്രി കെ.ടി ജലീലിന്റെ പ്രസ്താവന തികച്ചും അല്പ്പത്തരവും അധിക്ഷേപാര്‍ഹവുമാണെന്ന് ന്യൂനപക്ഷ കമ്മിഷന് മുന്‍ ചെയര്മാന് അഡ്വ. എം വീരാന്‍ കുട്ടി പ്രസ്താവനയില്‍ പറഞ്ഞു.
നിയമസഭയില്‍ വച്ച് നടത്തിയ അപമാനകരമായ പ്രസ്താവന അദ്ദേഹം ഇന്ന് വഹിക്കുന്ന പദവിക്ക് ഒട്ടും ചേര്‍ന്നതല്ല.
ഇതിനെതിരേ സ്പീക്കര്‍ക്ക് പരാതി നല്‍കും. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യം തനിക്കുണ്ട്. രാഷ്ട്രീയത്തില്‍ പല പദവികളും വഹിച്ചിട്ടുണ്ട്.
സിനിമയും യൂത്ത്ലീഗും മുസ്ലിം ലീഗും കഴിഞ്ഞു സി.പി.എമ്മിലെത്തിയ മന്ത്രി ജലീലിന്റെതാണ് തേരാപ്പാര നടത്തമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."