തവണക്കടവ്-വൈക്കം ജങ്കാര്‍ സര്‍വീസ് ജൂലായ് ഒന്നിനു പുനഃരാരംഭിക്കും
വൈക്കം : തവണക്കടവ്-വൈക്കം ജങ്കാര്‍ സര്‍വീസ് പുനഃരാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ ജങ്കാര്‍ ജോയിന്റ് കമ്മിറ്റിയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.
ബോട്ട് ജെട്ടിയുടെ ക്രമീകരണം, വാഹന നിയന്ത്രണം, സര്‍വീസ് നിരക്കുകള്‍, അനധികൃതകടകള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
നഗരസഭാധ്യക്ഷന്‍ അനില്‍ ബിശ്വാസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് ആര് ടി ഒ, പൊലിസ് അധികാരികള്‍, ഇറിഗേഷന്‍, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് അധികൃതരും ജനപ്രതിനിധികളും പങ്കെടുത്തു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷില്‍ജ സലിം, വൈസ് പ്രസിഡന്റ് പ്രസീദ വിനോദ്, നഗരസഭ വൈസ് ചെയര്മാന് എ.സി മണിയമ്മ, പി ശശിധരന്, ബിജു കണ്ണേഴത്ത്, ശ്രീകുമാരന്‍ നായര്‍, ആര് സന്തോഷ്, ഹരിക്കുട്ടന്, നഗരസഭ സെക്രട്ടറി എസ് ബിജു, പഞ്ചായത്ത് സെക്രട്ടറി പി.എം ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."