ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി ഒഴുകൂരില്‍നിന്ന് പാല്‍വണ്ടി ഓട്ടം തുടങ്ങി
കൊണ്ടോട്ടി:ക്ഷീരകര്‍ഷകരുടെ ഏറെക്കാലത്തെ ആഗ്രഹം സഫലീകരിച്ച് പാല്‍വണ്ടി പദ്ധതിയുമായി ഒഴുകൂര്‍ ക്ഷീരസംഘം രംഗത്ത്. മൊറയൂര്‍, പുല്‍പറ്റ, പൂക്കോട്ടൂര്‍, കുഴിമണ്ണ പഞ്ചായത്തുകളിലെയും കൊണ്ടോട്ടി നഗരസഭയിലെ നെടിയിരുപ്പിലേയും ക്ഷീര കര്‍ഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായുളളത്. നാല് വര്‍ഷമായി കാല്‍നടയായും സ്വകാര്യ വാഹനങ്ങള്‍ വഴിയുമായിരുന്നു കര്‍ഷകര്‍ പാല്‍, ഒഴുകൂര്‍ സംഘം കേന്ദ്രത്തില്‍ എത്തിച്ചിരുന്നത്. ഇത് കര്‍ഷകര്‍ക്ക് ഏറെ പ്രയാസങ്ങളുണ്ടാക്കിയിരുന്നു. ഇതിനുപരിഹാരമായാണ് പാല്‍ വണ്ടി കര്‍ഷകരുടെ വീടുകളിലെത്തി പാല്‍ ശേഖരിക്കുന്ന പദ്ധതി തുടങ്ങിയത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി ബിന്ദു മോന്‍ നിര്‍വ്വഹിച്ചു.പ്രളയധനസഹായ വിതരണം, ചാരിറ്റി ഫണ്ട് കൈമാറല്‍, ക്ഷേമനിധി കാര്‍ഡ് വിതരണം, ഗോവര്‍ധിനി പദ്ധതി സമര്‍പ്പണം, ആദരം പദ്ധതികളും നടന്നു. സംഘം പ്രസിഡന്റ് കെ.സി.സൈനുദ്ദീന്‍ അധ്യക്ഷനായി. ക്ഷീരകര്‍ഷക കുടുംബസംഗമം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി കുഞ്ഞിപ്പ നിര്‍വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് കെ. ജാബിര്‍, ബ്ലോക്ക് അംഗം കെ.പി ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."