അനാശാസ്യക്കാര്‍ സൂക്ഷിക്കുക; നഗരത്തില്‍ സിസിടിവി ലൈവാണ്!
മലപ്പുറം: അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഭിന്നലിംഗക്കാരെ തേടിയെത്തുന്നവരെ കേന്ദ്രീകരിച്ചു കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ നഗരത്തില്‍ പൊലിസ് കൂടുതല്‍ ജാഗ്രതയില്‍. ജില്ലയിലെ പല നഗരങ്ങളിലും രാത്രി ഇരുട്ടിയാല്‍ കടകള്‍ക്ക് മുന്നിലും റോഡരികിലും തമ്പടിക്കുന്ന അനാശാസ്യക്കാരെ ചൊല്ലി വ്യാപക പരാതിയുണ്ട്. മലപ്പുറത്തെ സ്വകാര്യ ലോഡ്ജ് മുറികളില്‍ താമസക്കാരായെത്തുന്നവരെ സംബന്ധിച്ച് കഴിഞ്ഞദിവസം വാര്‍ത്ത വന്നതോടെ കൂടുതല്‍ ഭാഗങ്ങളിലും സമാനമായ സംഭവങ്ങളുമായി പരാതിക്കാരെത്തി. ഭിന്നലിംഗക്കാരുടെ നിയമപരിരക്ഷയെ ചൊല്ലി പൊലിസിനു തലവേദനയാവുന്ന സംഭവത്തില്‍ സാമൂഹ്യദ്രോഹികളെ വെട്ടിലാക്കുന്നത് ഇപ്പോള്‍ നഗരങ്ങളിലെ സിസിടിവി കാമറകളാണ്. നഗരങ്ങളിലെ പ്രധാന കടകളുടെ മുന്നിലെല്ലാം നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കടയടച്ച ശേഷം നിരത്തിലെ ദൃശ്യങ്ങളാണ് ഇത്തരം സംഭവങ്ങളിലേക്ക് കൂടുതല്‍ തെളിവുകളാവുന്നത്. വിവിധ സ്ഥലങ്ങളിലെ പല കടകളുടേയും ഇത്തരം സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. നിയമ നടപടികളും പൊലിസ് കേസുകളും എത്തും മുന്‍േപ സിസിടിവി ലൈവില്‍ ഇടംപിടിച്ചു തുടങ്ങിയത് ഇത്തരക്കാര്‍ക്ക് വലിയ പ്രഹരമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."