സസ്യമാര്‍ക്കറ്റ് കെട്ടിടത്തിന്റ ഉദ്ഘാടനം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന്
കായംകുളം: സസ്യ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം തടസപ്പെടുത്താന്‍ യു.ഡി.എഫിലെ ഒരു വിഭാഗം കള്ളക്കഥകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതായി എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്. കേശുനാഥ് കുറ്റപ്പെടുത്തി.
സസ്യ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ച് ലേല നടപടികള്‍ ആരംഭിക്കാന്‍ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിന് നോട്ടീസ് നല്കിയിട്ടാണ് ഉദ്ഘാടനത്തിനുള്ള നടപടികള്‍ സ്വീകരിച്ചത്.
വയറിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ചില്ല എന്ന നിസാര കാരണം പറഞ്ഞ് ഉദ്ഘാടനം മാറ്റിവയ്ക്കാന്‍ യു.ഡി.എഫ് രംഗത്ത് വന്നിട്ട് നടക്കാതെ വന്നപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കള്ള പരാതി നല്കി ഉദ്ഘാടനം മാറ്റിവച്ചിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
പുതിയ സസ്യമാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം നടത്തി ലേല നടപടികള്‍ ആരംഭിച്ചാല്‍ യു.ഡി.എഫ് ഭരണത്തില്‍ ഒരു വിഭാഗം നടത്തിയ ക്രമക്കേടുകള്‍ പുറത്തുവരുമെന്ന ഭയപ്പാടില്‍ എങ്ങനെയും ഇത് നീട്ടിവെയ്പ്പിക്കാന്‍ ഒരു വിഭാഗം ഓടിനടക്കുകയാണ്. നഗരസഭയ്ക്ക് വലിയ സാമ്പത്തിക നഷ്ടം ഉന്നയിക്കുന്ന നടപടികള്‍ ഒഴിവാക്കാന്‍ എത്രയും പെട്ടെന്ന് ഉദ്ഘാടനം നടത്തി കടമുറികള്‍ വ്യാപാരികള്‍ക്ക് ലേലത്തില്‍ നല്കാന് നടപടികള്‍ സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.കേശുനാഥ് അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."