HOME
DETAILS

പ്രതിപക്ഷ നിസ്സംഗത അപലപനീയം

  
backup
February 27 2020 | 01:02 AM

opposition-keep-silence-on-123-820149-2
 
 
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ആരംഭിച്ച മുസ്‌ലിംഹത്യക്ക് ഇന്നലെ അല്‍പം ശമനം ഉണ്ടായിട്ടുണ്ടെങ്കിലും പല ഭാഗങ്ങളിലും ഇപ്പോഴും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ തുടരുകയാണ്. ഇരുപത്തിയേഴോളം പേരാണ് ഇതുവരെ കലാപത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇരുനൂറ്റി അന്‍പതിലധികംപേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ്. ഇതില്‍ പലരുടേയും നില അതീവഗുരുതരമാണ്. കച്ചവട സ്ഥാപനങ്ങളും വ്യവസായശാലകളും അഗ്നിക്കിരയായി. കോടികളുടെ നഷ്ടമാണ് ഇതിനോടകം സംഭവിച്ചിരിക്കുന്നത്. കാരണമോ, കപില്‍മിശ്ര എന്ന ഒരൊറ്റ മനുഷ്യന്റെ വിഷലിപ്ത പ്രസംഗവും.
 
കപില്‍മിശ്ര എന്ന ബി.ജെ.പി നേതാവിന്റെ പ്രകോപന പ്രസംഗമാണ് ഇത്രയും അനിഷ്ട സംഭവങ്ങള്‍ക്ക് മൂലകാരണമായത്. 'ജാഫറാബാദില്‍ ഷഹീന്‍ ബാഗ് മോഡല്‍ സമരം ഇനി ഉണ്ടാവില്ലെന്നാണ് 'കലാപാനന്തരം കപില്‍മിശ്ര പറഞ്ഞത്. ജാഫറാബാദില്‍ ഷഹീന്‍ബാഗ് മോഡലില്‍ സ്ത്രീകള്‍ ആരംഭിച്ച സമരത്തിനെതിരേയാണ് ഇയാള്‍ വര്‍ഗീയ പ്രസംഗവുമായി രംഗത്തുവന്നത്. സമരവേദിക്കടുത്ത് ഇയാള്‍ പൗരത്വ നിയമ ഭേദഗതിക്കനുകൂലമായ യോഗം സംഘടിപ്പിച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലിസ് ഈ യോഗം തടയേണ്ടതായിരുന്നു. പൊലിസിന്റെ മൗനാനുവാദത്തോടെയാണ് യോഗം സംഘടിപ്പിച്ചതെന്നാണ് ഇതോടെ വ്യക്തമാകുന്നത്. 
 
കലാപത്തിന് പ്രേരിപ്പിച്ച കപില്‍മിശ്രയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നായിരുന്നു പൊലിസ് ഭാഷ്യം. എന്നാല്‍ ഇയാളെ ചോദ്യം ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ഉണ്ടായില്ല. ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് കേന്ദ്രസര്‍ക്കാറും ഡല്‍ഹി പൊലിസും  വംശഹത്യയാണ് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടത്തുന്നതെന്നാണ്.
 
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടാന്‍ കാരണം കപില്‍ മിശ്രയുടെ പ്രകോപന പ്രസംഗങ്ങളായിരുന്നുവെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും ബി.ജെ.പി ഡല്‍ഹി പ്രസിഡന്റ് മനോജ് തിവാരി ആവശ്യപ്പെട്ടെങ്കിലും നേതൃത്വം അംഗീകരിച്ചില്ല. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അനുഗ്രഹാശിസുകളോടെയാണ് കപില്‍മിശ്ര ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നതെന്നാണ് വ്യക്തമാകുന്നത്.
ബി.ജെ.പിയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കും ന്യൂനപക്ഷത്തിനെതിരേ അക്രമത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കും ശിക്ഷയല്ല, സ്ഥാനക്കയറ്റമാണ് ലഭിക്കുന്നത്. സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രജ്ഞാ സിങ് താക്കൂറിന് എം.പി സ്ഥാനം നല്‍കി ബി.ജെ.പി ആദരിച്ചു. മറ്റൊരു വിദ്വേഷ പ്രഭാഷകനായ അനുരാഗ് താക്കൂറിന് കേന്ദ്ര സഹമന്ത്രി സ്ഥാനം നല്‍കി. നാളെ കപില്‍ മിശ്രക്കും ബി.ജെ.പിയില്‍ ഉന്നത പദവി ലഭിക്കും.
 
രാജ്യതലസ്ഥാനം ഇത്രമേല്‍ കത്തിയെരിഞ്ഞിട്ടും, നിരവധി ജീവനുകള്‍ ആക്രമികളുടെ കരങ്ങളാല്‍ കുരുതി ചെയ്യപ്പെട്ടിട്ടും, പ്രതിപക്ഷ കക്ഷിനേതാക്കളില്‍നിന്ന് ശക്തമായ പ്രതികരണങ്ങളുണ്ടായില്ല. കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ സന്നദ്ധരായില്ല. നിയമസഹായം ഉള്‍പ്പെടെയുള്ള സഹകരണം വാഗ്ദാനം ചെയ്തില്ല. പരുക്കേറ്റവരെ സമാശ്വസിപ്പിക്കാന്‍ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിയില്ല. കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അധികാരികളില്‍നിന്ന് അനുമതി വാങ്ങുകയോ അതിനായി സമ്മര്‍ദം ചെലുത്തുകയോ ഉണ്ടായില്ല. മുസ്‌ലിം വംശഹത്യാ സമയത്ത് ഡല്‍ഹി മുഖ്യമന്ത്രി രാജ്ഘട്ടില്‍ പോയി ഇരുന്നത് കാപട്യമാണ്. ട്വിറ്റര്‍ രാഷ്ട്രീയത്തിന്റെ ഈ കാലത്ത് മതിയായ വാക്കുകള്‍ക്കായി അവരെല്ലാം ഉഴറുകയാവാം ഇപ്പോഴും.
 
റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിക്കുന്ന നീറോ ചക്രവര്‍ത്തി എന്ന പ്രയോഗത്തെ അര്‍ഥവത്താക്കുകയാണ് പ്രതിപക്ഷ നേതാക്കള്‍. നീറോ ചക്രവര്‍ത്തി വീണ വായിച്ചത് സംഗീതത്തിന് അഗ്നിയെ അണയ്ക്കാനുള്ള കഴിവുണ്ടെന്ന മൂഢവിശ്വാസത്താലായിരുന്നു. സുപ്രിംകോടതി പോലും ഡല്‍ഹി വംശഹത്യയില്‍ നടുക്കം പ്രകടിപ്പിച്ചു. നിര്‍ഭാഗ്യകരമെന്ന് അഭിപ്രായപ്പെട്ടു. ഡല്‍ഹി പൊലിസ് ബ്രിട്ടീഷ് പൊലിസിനെ കണ്ടുപഠിക്കണമെന്ന് വിമര്‍ശിക്കുകയും ചെയ്തു. പൊലിസിനെതിരേയുള്ള പരാമര്‍ശം ഒഴിവാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടിട്ടും കോടതി വഴങ്ങിയില്ല. ഇത്രപോലും നമ്മുടെ പ്രതിപക്ഷ നേതാക്കളില്‍ നിന്നുണ്ടായില്ല.
 
നിരപരാധികളായ മനുഷ്യര്‍ ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളുടെ കാല്‍ക്കീഴില്‍ പിടഞ്ഞുമരിച്ചപ്പോള്‍ എങ്ങനെ അവര്‍ക്ക് നിസ്സംഗരാകാന്‍ കഴിഞ്ഞു. ഹിറ്റ്‌ലറുടെ നാസി പൊലിസ് ജര്‍മനിയില്‍ ജൂതരെത്തേടി നടന്നപ്പോള്‍ നിസ്സംഗത പുലര്‍ത്തിയ, പ്രതിപക്ഷത്തിന്റെ നിസ്സംഗതയെ ഓര്‍മിപ്പിക്കുന്നു നമ്മുടെ പ്രതിപക്ഷവും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ

uae
  •  a day ago
No Image

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ

crime
  •  a day ago
No Image

ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; ​കൂട്ട പലായനത്തിന് ഒരുങ്ങി ജനത

International
  •  a day ago
No Image

അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറന്നു; കാലുകുത്താനിടമില്ലാതെ കുവൈത്തിലെ റോഡുകൾ

Kuwait
  •  a day ago
No Image

കെഎസ്ഇബി ജീവനക്കാർ പണിമുടക്കി; തൃശ്ശൂർ നഗരം ഇരുട്ടിൽ, സർക്കാരിനെതിരെ മേയർ

Kerala
  •  a day ago
No Image

മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം

crime
  •  a day ago
No Image

ഭക്ഷണപ്രേമികളെ, ഒരുങ്ങിക്കൊള്ളൂ! നാവിൽ കൊതിയൂറും രുചി വൈവിധ്യങ്ങളുമായി മിഷെലിൻ ഗൈഡ് ഫുഡ് ഫെസ്റ്റിവൽ 2025 നവംബർ 21 മുതൽ 23 വരെ

uae
  •  a day ago
No Image

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

Kerala
  •  a day ago
No Image

ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ

uae
  •  a day ago
No Image

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം

Kerala
  •  a day ago