പ്രദേശവാസികളുടെ പ്രതിഷേധം: ജപ്പാന് ശുദ്ധജല പൈപ്പ് മാറ്റല്‍ പ്രവൃത്തി വീണ്ടും തടസപ്പെട്ടു
പൂച്ചാക്കല്‍:ചേര്‍ത്തല താലൂക്കിലേക്കുള്ള ജപ്പാന് ശുദ്ധജല പൈപ്പ് മാറ്റല്‍ പ്രവൃത്തികള്‍ ഇന്നലെയും പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മറവന്തുരുത്തില് തുടങ്ങാനായില്ല.
പൈപ്പ് മാറ്റലിനായി മറവന്തുരുത്ത് ടോള്‍ ചെമ്മനാകരി റോഡ് പൊളിച്ചാല്‍ പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പ്രതിഷേധത്തിന് കാരണം.ശുദ്ധജല പൈപ്പ് സ്ഥിരമായി പൊട്ടുന്ന അവിടെ 1100 മീറ്റര്‍ പൈപ്പ് നേരത്തെ മാറ്റിയിരുന്നു. 400 മീറ്റര്‍ കൂടി മാറ്റാന്‍ ബാക്കിയുണ്ട്. ഈ സ്ഥലത്താണ് പ്രതിഷേധം.ജല അതോറിറ്റി ഉദ്യോഗസ്ഥരും തൊഴിലാളികളും പൈപ്പുകളും യന്ത്രസാമഗ്രികളും അവിടെ സജ്ജമാണെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധത്തെ ഒന്നും നടക്കുന്നില്ല.ആവശ്യമായത് ചെയ്യാമെന്നും നഷ്ടപരിഹാരം നല്‍കാമെന്നും ജല അതോറിറ്റി പ്രതിഷേധക്കാരെ അറിയിക്കുകയും മുന്‍പ് പൈപ്പ് മാറ്റിയപ്പോള്‍ നഷ്ടപരിഹാരം നല്കിയതും റോഡുകള്‍ പുനര്‍നിര്‍മിച്ചതും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിട്ടും ഫലമില്ല.റോഡ് പൊളിക്കുന്നത് സംബന്ധിച്ച് ഉന്നത തല ചര്‍ച്ചയും പരിഹാരങ്ങളും ഉറപ്പുകളും വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ എ.എം ആരിഫ് എം.എല്‍.എ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
പൈപ്പ് മാറ്റല്‍ പ്രവൃത്തികള്‍ക്ക് പൊലീസ് സംരക്ഷണം വേണമെന്ന് ജല അതോറിറ്റി അധികൃതര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും വിവരം അറിയിച്ചിട്ടുണ്ട്.ജപ്പാന് പൈപ്പ് കടന്നു പോകുന്ന റോഡിലെ ഗതാഗതം നിരോധിച്ചതിനാല്‍ സമാന്തര റോഡുകള്‍ സജ്ജമാക്കുക, ജപ്പാന് പൈപ്പും പ്രാദേശിക പൈപ്പും പൊട്ടാനുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രദേശവാസികളുടെ പ്രതിഷേധം. ആശുപത്രി,സ്കൂളുകള്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളിലേക്കു പോകുന്ന പ്രധാന റോഡാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."