യു.പി ആറാംഘട്ടം 57.03 ശതമാനം പോളിങ്
ലഖ്നോ: ഉത്തര്‍പ്രദേശില്‍ ഇന്നലെ നടന്ന ആറാം ഘട്ട തെരഞ്ഞെടുപ്പില്‍ 57.03 ശതമാനം പോളിങ്. 49 സീറ്റുകളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. പൊതുവെ സമാധാനപരമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് യു.പി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ 1,72,86,327 വോട്ടര്‍മാരാണ് 63 വനിതകള്‍ ഉള്‍പ്പെടെ 635 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിച്ചത്. മൊത്തം വോട്ടര്‍മാരില്‍ 94.60 ലക്ഷം പുരുഷന്മാരും 77.84 ലക്ഷം സ്ത്രീകളുമായിരുന്നു.
മുലായം സിങ് യാദവിന്റെ ലോക്സഭാ മണ്ഡലം, ബി.ജെ.പി നേതാവ് യോഗി ആദിത്യനാഥിന്റെ ലോക്സഭാ മണ്ഡലം, തടവില്‍ കഴിയുന്ന എസ്.പി നേതാവും നിലവിലെ എം.എല്‍.എയുമായ മുക്താര്‍ അന്‍സാരിയുടെ മൗ മണ്ഡലമെല്ലാം ഇന്നലെ ജനവിധി തേടി.2012ലെ തെരഞ്ഞെടുപ്പില്‍ ഈ 49 സീറ്റുകളില്‍ 55.04 ശതമാനമായിരുന്നു പോളിങ്. ഒന്നാം ഘട്ടത്തില്‍ 64.22 ശതമാനവും രണ്ടാം ഘട്ടത്തില്‍ 65.16 ശതമാനവുമായിരുന്നു പോളിങ്. മൂന്നാം ഘട്ടത്തില്‍ 61.16, നാലാം ഘട്ടത്തില്‍ 60.37, അഞ്ചാം ഘട്ടത്തില്‍ 57.37 ശതമാനം എന്നിങ്ങനെയായിരുന്നു പോളിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."