പുതുക്കിപ്പണിത പള്ളങ്കോട് ജാറം മഖാം കെട്ടിടോദ്ഘാടനം വ്യാഴാഴ്ച ജിഫ്രി തങ്ങള്‍ നിര്‍വഹിക്കും
അഡൂര്‍: പള്ളങ്കോട് ജാറം മഖാമിന്റെ പുതുക്കിപ്പണിത കെട്ടിടോദ്ഘാടനം വ്യാഴാഴ്ച സമസ്ത കേരള ഇംഇത്തുല് ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന മതവിജ്ഞാന സദസിനും വ്യാഴാഴ്ച തുടക്കമാവും. ഉദ്ഘാടന ദിവസം 'വിശ്വാസികള്‍ താങ്ങാണ്, തണലാണ്' എന്ന വിഷയത്തില്‍ അഷ്റഫ് റഹ്മാനി ചൗക്കി പ്രഭാഷണം നടത്തും. ജമാഅത്ത് പ്രസിഡന്റ് എം. യൂസുഫ് ഹാജി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി കെ.പി സിറാജുദ്ദീന് സ്വാഗതം പറയും.
ശനിയാഴ്ച 'വിലപിക്കുന്ന മാതാപിതാക്കളും വിലസുന്ന മക്കളും' എന്ന വിഷയത്തില്‍ കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക പ്രഭാഷണം നടത്തും. ഞായറാഴ്ച 'ഇനി കാണാന്‍ ആരെങ്കിലും ബാക്കിയുണ്ടോ?' എന്ന വിഷയത്തില്‍ അബൂസിയാന് സുഹൈര്‍ അസ്ഹരി പ്രഭാഷണം നടത്തും. തിങ്കളാഴ്ച അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പയ്യന്നൂരും ചൊവ്വാഴ്ച യു.കെ ഹനീഫ് നിസാമി കനിയാലയും പ്രഭാഷണം നടത്തും.
നാലിന് ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനം സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. 'അല്ലാഹുവിന്റെ ഔലിയാക്കള്‍' എന്ന വിഷയത്തില്‍ മജീദ് ബാഖവി കൊടുവള്ളി പ്രഭാഷണം നടത്തും. പി.എസ് ഇബ്റാഹിം ഫൈസി അധ്യക്ഷത വഹിക്കും. കെ.പി അബ്ദുല്‍ ഖാദര്‍ ഫൈസി സ്വാഗതം പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."