ഹൗസിങ് സൊസൈറ്റികള്‍ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കണം: ഉമ്മന്‍ ചാണ്ടി
തൃക്കരിപ്പൂര്‍: ഹൗസിങ് സൊസൈറ്റികള്‍ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.എല്‍.എ അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂര്‍ റൂറല്‍ കോ-ഓപറേറ്റിവ് ഹൗസിങ് സൊസൈറ്റി ഓഫിസ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്റ് കെ.വി വിജയന്‍ അധ്യക്ഷനായി.
കൗണ്ടര്‍ ഉദ്ഘാടനം ഹൗസ് ഫെഡ് ചെയര്‍മാന്‍ അഡ്വ. എം.ഇബ്രാഹിം കുട്ടിയും നിക്ഷേപം സ്വീകരിക്കലും സ്ട്രോംഗ് റൂം ഉദ്ഘാടനവും സഹകരണ സംഘം ജോയന്റ് രജിസ്ട്രാര്‍ വി. മുഹമ്മദ് നൗഷാദും നിര്‍വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ കംപ്യൂട്ടര്‍ ഉദ്ഘാടനം ചെയ്തു. വായ്പാവിതരണം അസിസ്റ്റന്റ് രജിസ്ട്രാര്‍ വി. ചന്ദ്രന്‍ നിര്‍വഹിച്ചു. ഹൗസ് ഫെഡ് ഡയറക്ടര്‍ കെ.വി സുധാകരന്‍ ആദ്യകാല അംഗങ്ങളെ ആദരിച്ചു.
സ്ഥാപക പ്രസിഡന്റ് പി.സി പൊതുവാളുടെ ഫോട്ടോ ഫാര്‍മേര്‍സ് ബാങ്ക് പ്രസിഡന്റ് ടി.വി ബാലകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു. കെ.പി.സി.സി അംഗം കെ.വി ഗംഗാധരന്‍, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ രാജേന്ദ്രന്‍,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണന്‍, സി. രവി, വി.കെ ചന്ദ്രന്‍, കെ.വി ലക്ഷ്മണന്‍, ടി. കുഞ്ഞിരാമന്‍, എം. ഗംഗാധരന്‍, സത്താര്‍ വടക്കുമ്പാട്, എസ്. കുഞ്ഞഹമ്മദ്, പി.പി അബ്ദുല്ല, കെ. പ്രസീത, സി. ദാമോദരന്‍, പി. പത്മജ, എ.ജി സറീന, കെ. റീത്ത, എം. ജ്യോതീശന്‍, പി.വി കണ്ണന്‍ മാസ്റ്റര്‍, കെ. ശ്രീധരന്‍ മാസ്റ്റര്‍, കെ.വി മുകുന്ദന്‍, എം. രമേശ് ബാബു, വി.കെ ശശിധരന്‍, പി. ശ്രീധരന്‍, പി. കുഞ്ഞമ്പു, എം.വി സുകുമാരന്‍, ടി. കുഞ്ഞിരാമന്‍, കെ. ശശി, വി.കെ. ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."