വികസനകാര്യത്തില്‍ മുഖ്യമന്ത്രി വീമ്പ് പറയുകയാണ്: കെ. സുധാകരന്
കണ്ണൂര്‍: വികസനം നടപ്പിലാക്കിയെന്നു പറയുന്ന മുഖ്യമന്ത്രി വീമ്പ് പറയുകയാണെന്നു കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്. ഡിപ്പാര്‍ട്ട്മെന്റല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധര്‍മടം മണ്ഡലത്തിലെ കുടുംബയോഗങ്ങളില്‍ മുഖ്യമന്ത്രി രാഷ്ട്രീയം പറയാതെ വികസനം പറഞ്ഞു നടക്കുകയാണ്. ജലപാത നടപ്പിലാക്കി, ദേശീയപാത വികസനം ഊര്‍ജ്ജിതമായി നടപ്പിലാക്കിയെന്നും വിമാനത്താവളം യാഥാര്‍ഥ്യമാക്കിയെന്നും അവകാശപ്പെടുന്നുണ്ട്. എവിടെയാണ് ജലപാതയും ദേശീയപാത വികസനവും പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം ചോദിച്ചു.
കുടുംബ ബന്ധം എന്തെന്നറിയാത്ത നരേന്ദ്രമോദിക്ക് കുടുംബപാര്യമ്പര്യത്തെ കുറിച്ച് പറയാന്‍ എന്ത് അവകാശമാണുള്ളത്. രാജ്യം ഭരിക്കേണ്ടത് കുടുംബമല്ലെന്നും പാര്‍ട്ടിയാണെന്നും പറയുന്ന മോദി രാജ്യത്തു നടത്തുന്ന ഭരണം ഏകാധിപതിയെ പോലെയാണെന്നും സുധാകരന് പറഞ്ഞു.
എം. രാധാകൃഷ്ണന് അധ്യക്ഷനായി. കെ.എം ഷാജി എം.എല്‍.എ, സതീശന് പാച്ചേനി, സാബുജി വര്‍ഗീസ്, സി. ജോസ്കുട്ടി, ടി. വിജയന്, എം.വി അഭിലാഷ്, രാജന് തോമസ്, എ.കെ അബ്ദുല്‍ ലത്തീഫ്, കെ. ജയകൃഷ്ണന്, വി. രാധാകൃഷ്ണന്, കെ. കുഞ്ഞികൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."