പിറവംപള്ളി: മൂന്നാമത്തെ ബെഞ്ചും പിന്മാറി
കൊച്ചി : പിറവംപള്ളി തര്‍ക്ക കേസില്‍ യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി കേള്‍ക്കുന്നതില്‍നിന്ന് മൂന്നാമത്തെ ഡിവിഷന് ബെഞ്ചും പിന്മാറി. ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം, ടി.വി അനില്‍ കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് പിന്മാറിയത്. കാരണമൊന്നും വ്യക്തമാക്കാതെയാണിത്.
മുന്‍പ് പി.ആര് രാമചന്ദ്ര മേനോന്, ദേവന് രാമചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ച് ഹരജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ദേവന് രാമചന്ദ്രന് സഭാ തര്‍ക്ക കേസില്‍ ഒരു വിഭാഗത്തിനുവേണ്ടി ഹാജരായതാണെന്ന് യാക്കോബായ സഭ ചൂണ്ടിക്കാട്ടിയപ്പോഴാണ് ബെഞ്ച് പിന്മാറിയത്. തുടര്‍ന്ന് കേസ് ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിലെത്തി.
ജസ്റ്റിസ് ചിദംബരേഷും പള്ളി തര്‍ക്ക കേസില്‍ ഹാജരായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയതതോടെ രണ്ടാമത്തെ ബെഞ്ചും പിന്മാറി.
പിന്നീടാണ് ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം, ജസ്റ്റിസ് ടി.വി അനില്‍ കുമാര്‍ എന്നിവരടങ്ങുന്ന മൂന്നാമത്തെ ബെഞ്ചിലെത്തിയത്.
കാരണങ്ങള്‍ വ്യക്തമാക്കാതെ മൂന്നാമത്തെ ഡിവിഷന് ബെഞ്ചും പിന്മാറിയതോടെ കേസ് ഏത് ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."