കോണ്‍ഗ്രസില്‍ സോഷ്യലിസ്റ്റ് മുഖം തിരിച്ചുവരണമെന്ന് ആര്‍. ചന്ദ്രശേഖരന്‍
കൊല്ലം: കോണ്‍ഗ്രസില്‍ തൊഴിലാളി സോഷ്യലിസ്റ്റ് മുഖം തിരിച്ചുവരണമെന്നും പാര്‍ലമെന്റ് നിയമസഭാ വേദികളില്‍ അവഗണിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംഘടനയെ പരിഗണിക്കണം.
തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് അംഗബല പ്രാതിനിധ്യ രീതിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുകയെന്നത് തൊഴിലാളികളുടെ ജനാധിപത്യ അവകാശമാണ്.
1978-84 കാലഘട്ടത്തില്‍ ഐ.എന്‍.ടി.യു.സിയെ പരിഗണിച്ചിരുന്നു. കേരളത്തില്‍ ശക്തമായ സ്വാധീനമുള്ള തൊഴിലാളി യൂനിയനാണ് ഐ.എന്‍.ടി.യു.സി.
കശുവണ്ടി മേഖലയിലേതു ഉള്‍പ്പെടെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായി സര്‍ക്കാരിനെതിരേ ശക്തമായ സമരമാണ് സംഘടന നടത്തിയിട്ടുള്ളത്. ജനുവരി 17ന് ഐ.എന്‍.ടി.യു.സി മാര്‍ച്ച് മാറ്റിവച്ചത് യു.ഡി.എഫ് നേതാക്കളുടെ തീരുമാനത്തിന് അനുസരിച്ചായിരുന്നെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ കെ. സുരേന്ദ്രന്‍,എന്‍. അഴകേശന്‍,പി.എ ജോസഫ്,കൃഷ്ണവേണി ജി ശര്‍മ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."