HOME
DETAILS
MAL
"അണിചേരാം ഈ സംഘ ശക്തിയി" എസ്‌ഐസി അംഗത്വ കാംപയിന് ദമാമിൽ തുടക്കമായി
backup
February 28 2020 | 15:02 PM
ദമാം: കേരളത്തിലെ ആധികാരിക പരോമന്നത പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവാസി ഘടകമായ സമസ്ത ഇസ്‌ലാമിക് സെൻറർ നാഷണൽ കമ്മിറ്റി ആചരിച്ചു വരുന്ന മെമ്പർ ഷിപ്പ് കാംപയിൻറെ പ്രവർത്തനങ്ങൾക്ക് ദമാമിൽ തുടക്കമായി. സമസ്ത ഇസ്‌ലാമിക് സെൻറർ ഹാളിൽ നടന്ന ചടങ്ങിൽ ഫവാസ് ഹുദവി പട്ടിക്കാട് അദ്ധ്യക്ഷത വഹിച്ചു. ബഷീർ ബാഖവി ഉദ്ഘാടനം ചെയ്തു.
ബഹാഉദ്ദീൻ നദ്‌വി, ഇബ്രാഹിം സാഹിബ് ഓമശ്ശേരി, മൻസൂർ ഹുദവി കാസർകോട്, അശ്റഫ് അഷ്റഫി കരിമ്പ, എന്നിവർ പ്രസംഗിച്ചു. മാഹീൻ വിഴിഞ്ഞം സ്വാഗതം വും മനാഫ് ഹാജി നന്ദിയും പറഞ്ഞു. മാർച്ച് 31 വരെ ആചരിക്കുന്ന മെമ്പർ ഷിപ്പ്ക്യാമ്പയിനിൽ വിവിധ സ്ഥലങ്ങളിൽ യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കും, സമസ്ത സന്ദേശം പരമാവധി ആളുകളിൽ എത്തിക്കാൻ മുസ്തഫ ദാരിമി നിലമ്പൂർ ചെയർമാനായും നജ്മുദ്ധീൻ മാസ്റ്റർ വാണിയമ്പലം കൺവീനറുമായും സമിതിക്ക് രൂപം നൽകി. സുലൈമാൻ ഫൈസി, സകരിയ്യ ഫൈസി പന്തല്ലൂർ, ഇസ്ഹാഖ് കോഡൂർ, മജീദ് വാണിയമ്പലം, ഷംനാദ് കൈപമംഗലം, ജലീൽ ഹുദവി ഫറോക്ക്,നുറുദ്ധീൻ തിരൂർ, മുസ്തഫ നന്തി, ഹാരിസ്കാസർകോട്, ബഷീർ പാങ്ങ്എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."