ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു
മനാമ: ബഹ്‌റൈനിലെ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു.
കോഴിക്കോട് ജില്ലയിലെ വടകര രാവരച്ചി കണ്ടിയില്‍ അശോകന്‍ (45) ആണ് രാത്രിയോടെ മരിച്ചത്. എ.എ.എ ഹോംസില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയായിരുന്നു അശോകന്‍. കഴിഞ്ഞ ശനിയാഴ്ച്ച അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗുദൈബിയയിലെ ഒരു സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ ചികിത്സ തേടിയിരുന്നു. മൂത്രത്തില്‍ കല്ല് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അതിനുള്ള മരുന്ന് കഴിച്ചു. എന്നാല്‍ ജോലിക്കു പോയപ്പോള്‍ പനിയും കടുത്ത വിറയലും അനുഭവപ്പെട്ട് അതേ മെഡിക്കല്‍ സെന്ററില്‍ കൊണ്ട് പോയെങ്കിലും അവിടെനിന്നും അസുഖം മൂര്‍ച്ഛിച്ച് സല്‍മാനിയ മെഡിക്കല്‍ കോളേജിലേയ്ക്ക് ആംബുലന്‍സില്‍ എത്തിക്കുകയായിരുന്നു. കരള്‍ രോഗമാണെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. നേരത്തെ കുടുംബ സമേതം ഇവിടെ താമസമാക്കിയിരുന്ന അശോകന്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് കുടുംബത്തെ നാട്ടിലേക്കയച്ചത്.
ഭാര്യ: ശ്രീജ,
മക്കള്‍: ആര്യ (12), അവന്തിക (8). മൂന്ന് വയസ്സുള്ള മകനുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."