HOME
DETAILS

കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് വിലക്ക് ഏര്‍പ്പെടുത്തി

  
Web Desk
February 14 2025 | 17:02 PM

elephant procession banned till February 21 in Kozhikode district

കോഴിക്കോട്: ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് വിലക്ക്. ഈ മാസം 21 വരെയാണ് വിലക്ക്. മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞതിന് പിന്നാലെ ചേര്‍ന്ന മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവില്‍ ജില്ല മോണിറ്ററിങ് കമ്മിറ്റിക്ക് കീഴില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത  ക്ഷേത്രങ്ങള്‍ ആന എഴുന്നള്ളിപ്പ് നടത്തരുതെന്നാണ് നിര്‍ദേശം.

വിലക്ക് മറികടന്ന് ആനയെ എഴുന്നള്ളിച്ചാല്‍ ക്ഷേത്രത്തില്‍ നിന്ന് ആനയെ നിരോധിക്കാനാണ് തീരുമാനം. നിലവില്‍ മണക്കുളങ്ങര ക്ഷേത്രത്തിന് ജില്ല മോണിറ്ററിങ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഉണ്ട്. ഇത് റദ്ദാക്കാനും എഡിഎമ്മിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ആന ഇടഞ്ഞ സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായിട്ടുണ്ടെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തിലാണ് നടപടി. തുടര്‍ച്ചയായ വെടിക്കെട്ടിന്റെ ആഘാതത്തിലാണ് ആന ഇടഞ്ഞതെന്നാണ് കണ്ടെത്തല്‍. 

അതേസമയം സംഭവത്തില്‍ വനം വകുപ്പിനോട് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. പുറമെ ഗുരുവായൂര്‍ ദേവസ്വം ലൈവ് സ്റ്റോക്ക് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ട് ഹാജരാകാനും നിര്‍ദേശമുണ്ട്. ആനയുടെ ഭക്ഷണം, യാത്ര, രജിസ്റ്ററടക്കമുള്ള രേഖകള്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.

നേരത്തെ റവന്യു, വനം വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ ചട്ടലംഘനം നടന്നതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് വനം മന്ത്രി എകെ ശശീന്ദ്രന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പടക്കം പൊട്ടിച്ച ശബ്ദം കേട്ടാണ് ആന വിരണ്ടതെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി വ്യക്തമാക്കിയിരുന്നു.

 

elephant procession banned till February 21 in Kozhikode district



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്

National
  •  a day ago
No Image

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  a day ago
No Image

രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

National
  •  a day ago
No Image

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

Kerala
  •  a day ago
No Image

പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ 

Kerala
  •  a day ago
No Image

വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍

Kerala
  •  a day ago
No Image

കെ.പി.സി.സി നേതൃമാറ്റം; പുതിയ പേരുകളോട് വിമുഖത പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കൾ

Kerala
  •  a day ago
No Image

പ്രശാന്തിന്റെ സസ്‌പെൻഷൻ നീട്ടി; 6 മാസം കൂടി പുറത്ത്

Kerala
  •  a day ago
No Image

തെരുവുനായകളുടെ വന്ധ്യകരണത്തിന് മൊബൈല്‍ എ.ബി.സി യൂനിറ്റ്; നീക്കം പ്രാദേശിക എതിര്‍പ്പുകള്‍ മറികടക്കാന്‍

Kerala
  •  a day ago