HOME
DETAILS

വയനാട് ഉരുള്‍ദുരന്തത്തില്‍ വായ്പ മാത്രം അനുവദിച്ച കേന്ദ്ര നിലപാടിനെതിരേ പ്രതിഷേധം ശക്തം

  
Web Desk
February 15 2025 | 03:02 AM

Wayanad landslide  Protest against the central position of granting only loans

കൽപ്പറ്റ: മുണ്ടക്കൈ,ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിനും പുനർനിർമാണത്തിനുമായി സംസ്ഥാനം സമർപ്പിച്ച പദ്ധതികൾക്കായി വായ്പ അനുവദിച്ച കേന്ദ്ര നിലപാടിനെതിരേ പ്രതിഷേധം ശക്തം. പ്രധാനമന്ത്രി നേരിട്ടെത്തി ബോധ്യപ്പെട്ടിട്ടും ദുരന്തബാധിതരെ കേന്ദ്ര സർക്കാർ അവഗണിക്കുന്നതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. പ്രത്യേക സാമ്പത്തിക സഹായം വൈകുന്ന സാഹചര്യത്തിൽ സംസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് 50 വർഷം തിരിച്ചടവ് കാലാവധിയിൽ കേന്ദ്രം 529.50 കോടി രൂപ വായ്പ അനുവദിച്ചത്. 

16 പദ്ധതികൾക്കായാണ് ഈ തുക നൽകിയിരിക്കുന്നത്. എന്നാൽ സ്ഥലമേറ്റെടുപ്പ് പോലും പൂർത്തിയാകാത്ത പദ്ധതി പ്രദേശത്ത് മാർച്ച് 31നകം സമർപ്പിച്ച പദ്ധതികൾ പൂർത്തീകരിക്കണമെന്ന വ്യവസ്ഥയോടെ പണം അനുവദിച്ചതാണ് ദുരന്തബാധിതരെ നിരാശയിലാക്കുന്നത്. പുനരധിവാസത്തിന് ഏറ്റെടുക്കുന്ന നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റ് ടൗൺഷിപ്പുകളിലെ പൊതുകെട്ടിടങ്ങൾ, ടൗൺഷിപ്പിലെ റോഡുകൾ, പുന്നപ്പുഴയുടെ ഒഴുക്ക് ക്രമീകരിക്കൽ, ചൂരൽമല പാലം, കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ 110 കെ.വി സബ് സ്റ്റേഷൻ, ചൂരൽമല- അട്ടമല റോഡ്, പുഞ്ചിരിമട്ടം-വനറാണി, എട്ടാം നമ്പർ പാലങ്ങൾ, മുണ്ടക്കൈ, വെള്ളാർമല സ്‌കൂളുകളുടെ നിർമാണം എന്നിവയാണ് സംസ്ഥാനം സമർപ്പിച്ച പദ്ധതികളിൾ ദുരന്ത മേഖലയുമായി ബന്ധപ്പെട്ടുള്ളത്.

ഇതിന് പുറമേ, ജില്ലയിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പദ്ധതികളും സംസ്ഥാനം സമർപ്പിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ പദ്ധതി പൂർത്തിയാക്കണമെന്നാണ് നിർദേശം. തുക അനുവദിച്ച ഒരു പദ്ധതിയും നടപടികൾ പൂർത്തിയാക്കി മാർച്ച് 31നകം പൂർത്തിയാകാനില്ലെന്നെരിക്കെ, അപ്രായോഗികമായി നിർദേശമാണ് കേന്ദ്ര സർക്കാർ നൽകിയതെന്ന ആക്ഷേപമാണുയരുന്നത്.

 

കേന്ദ്രസർക്കാരിന്റെ നടപടി അന്യായം 

കൽപ്പറ്റ: ചൂരൽമല,മുണ്ടക്കൈ ഉരുൾദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഉപാധികളോടെ പണം അനുവദിച്ചത് തികഞ്ഞ അന്യായമാണ് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ദുരന്തബാധിതരോട് കേന്ദ്രസർക്കാർ ഇതുവരെ സ്വീകരിച്ച സമീപനങ്ങൾ മുഴുവൻ അധാർമികവും മനുഷ്യത്വരഹിതവുമാണ്. 

പ്രധാനമന്ത്രി ദുരന്തമേഖലകളും ആശുപത്രിയും ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച ശേഷം കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പറഞ്ഞത് കൂടെയുണ്ടാകും എന്നായിരുന്നു. എന്നാൽ അടിയന്തരസഹായം അനുവദിക്കാൻ പോലും തയ്യാറായില്ല. 529.50 കോടി രൂപ കാലാവധി നിശ്ചയിച്ച് തിരിച്ചടക്കണമെന്ന വ്യവസ്ഥയോടെ നൽകുന്നത് നീതികരിക്കാനാവില്ല. ഈ സമീപനം ഫെഡറലിസത്തിന് നിരക്കാത്തതാണ്. പണം നൽകുന്ന കാര്യത്തിൽ ജന്മിയുടെ സ്വഭാവം കാണിക്കുന്ന കേന്ദ്രസമീപനം അംഗീകരിക്കാനാവില്ല.

കേന്ദ്രസർക്കാരിന്റെ ഈ സമീപനം മാറ്റുന്നതിനായി കേരളം ഒരുമിച്ച് ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും, പ്രിയങ്കാഗാന്ധി എം.പിയും, എം.എൽ.എ എന്ന നിലയിൽ താനും കേന്ദ്രസർക്കാരിന് നിവേദനങ്ങൾ നൽകുകയും നിരവധിയായ സമ്മർദ്ദങ്ങൾ ചെലുത്തുകയും ചെയ്തു. ഒരു മഹാദുരന്തം നടന്നിട്ട് അതിലെ ദുരന്തബാധിതരുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിരവേറ്റാനുള്ള സാമ്പത്തിക സഹായത്തിനായി ഇത്രയേറെ പരിശ്രമിക്കേണ്ടി വരുന്നത് നീതികരിക്കാനാവാത്ത കാര്യമാണ്. 

ദുരന്തസമയത്തും രാഷ്ട്രീയസമീപനം കാണിക്കുന്ന ഈ കേന്ദ്രനടപടി അംഗീകരിക്കാനാവില്ലെന്നും എം.എൽ.എ പറഞ്ഞു. പലിശരഹിത വായ്പ, തിരിച്ചടവിന് 50 വർഷത്തെ കാലാവധി എന്നിങ്ങനെയുള്ള ഉപാധികൾ കേരളത്തിന് മാത്രമാണ് വെച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് സാമ്പത്തികസഹായം നൽകുമ്പോൾ ഇത്തരം ഉപാധികളില്ല. സുനാമി, ഓഖി പോലുള്ള ദുരന്തങ്ങളുണ്ടായപ്പോൾ ഉത്തരം നിബന്ധനകളുണ്ടായിരുന്നില്ല. 

സമീപനം തിരുത്തിക്കുന്നതിനായി ശക്തമായ സമ്മർദ്ദം എം.പിമാരുടെ ഭാഗത്ത് നിന്നുണ്ടാകും. സർക്കാരും ഇതിനായി ശ്രമം നടത്തണം. അതിന് പൂർണപിന്തുണയുണ്ടാകുമെന്നും സിദ്ദിഖ് പറഞ്ഞു. ദുരന്തബാധിതർക്കായി വയനാടിന് പാക്കേജ് അനുവദിക്കാത്തതിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സമരം നടത്തിയാൽ ആദ്യം അഭിവാദ്യം അർപ്പിക്കുന്നത് താനായിരിക്കും. സുരേന്ദ്രനെ ഷാളണിയിക്കും, മാത്രമല്ല, ആ വേദിയിൽ സംസാരിക്കാൻ തയ്യാറാണെന്നും വയനാടിന് പാക്കേജ് അനുവദിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായും സിദ്ദിഖ് പറഞ്ഞു.

 

ദുരന്ത ബാധിതരെ അപമാനിക്കുന്ന നിലപാട്

കൽപ്പറ്റ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി ദുരന്തബാധിതരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ കുറ്റപ്പെടുത്തി. സർവതും നഷ്ടപ്പെട്ട് അതിജീവനത്തിന്റെ പാതയിലുള്ള ജനതയെയാണ്    വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സർക്കാർ മറക്കരുത്.

 50 വർഷത്തേക്കുള്ള വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 16 പദ്ധതികൾക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാർച്ച് 31ന് മുൻപ് വിനിയോഗിക്കണം എന്നതാണ് നിർദേശം. ഇത് അപ്രായോഗികമാണ്. ദുരന്തബാധിതരെ സഹായിച്ചെന്ന് വരുത്തിതീർത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. വായ്പയല്ല, 2,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്ര സർക്കാർ വയനാടിന് അനുവദിക്കേണ്ടത്. അത് നൽകാനുള്ള ഭരണഘടനാപരമായ ബാധ്യതയും കേന്ദ്ര സർക്കാരിനുണ്ട്. വയനാട്ടിലെ ജനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ മനുഷ്യത്വ രഹിതമായ അവഗണന ഒരിക്കലും നീതീകരിക്കാവുന്നതല്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ വാർത്താക്കുറിപ്പിൽ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശാവര്‍ക്കര്‍മാരുടെ സമരം നീണ്ടു പോവാന്‍ കാരണം സമരക്കാരുടെ പിടിവാശിയെന്ന് മന്ത്രി എം ബി രാജേഷ്

Kerala
  •  5 days ago
No Image

ആസിഡ് ആക്രമണത്തിൽ പരുക്കേറ്റവർക്ക് ചികിത്സയും നഷ്ടപരിഹാരവും ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി സുപ്രീം കോടതി

National
  •  5 days ago
No Image

മുഴുപ്പിലങ്ങാട് സൂരജ് വധക്കേസ്: ഒമ്പത് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ 

Kerala
  •  5 days ago
No Image

170 ഓളം സേവനങ്ങൾക്ക് തവണകളായി പണമടക്കാം; ടാബിയുടെ ഉപയോഗം വ്യാപിപ്പിച്ച് ആർ‌ടി‌എ 

uae
  •  5 days ago
No Image

ദിനംപ്രതി വർധിച്ച് അൾട്രാവയലറ്റ് വികിരണ തോത്; കൊല്ലത്ത് റെഡ് അലർട് തുടരും, ആറിടത്ത് ഓറഞ്ച് അലർട്

Kerala
  •  5 days ago
No Image

സഊദി അറേബ്യയിൽ വെള്ളപ്പൊക്കം; ഒരാൾ മരിച്ചു, മൂന്ന് പേരെ രക്ഷപ്പെടുത്തി

Saudi-arabia
  •  5 days ago
No Image

ഹമാസുമായി ബന്ധമാരോപിച്ച് യു.എസ് അറസ്റ്റ് ചെയ്ത ഇന്ത്യന്‍ ഗവേഷകന്റെ അറസ്റ്റ് കോടതി തടഞ്ഞു

International
  •  5 days ago
No Image

സംസ്ഥാനത്ത് വേനല്‍മഴ ഇന്നും തുടരും; നാളെ മുതല്‍ ശക്തമാവും

Weather
  •  5 days ago
No Image

ഉറക്കത്തില്‍ ഹൃദയാഘാതം; ദമ്മാമില്‍ മലപ്പുറം സ്വദേശി മരിച്ചു 

latest
  •  5 days ago
No Image

താടിവടിച്ചില്ലെന്നും ഷര്‍ട്ടിന്റെ ബട്ടനിട്ടില്ലെന്നും പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്

Kerala
  •  5 days ago