HOME
DETAILS

ഗസ്സയില്‍ നിന്ന് ഹമാസ് പിന്‍മാറണമെന്ന് അറബ് ലീഗ്;  പിന്തുണച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്‌

  
Web Desk
February 14 2025 | 13:02 PM

Arab League calls for Hamas withdrawal from Gaza

ഗസ്സ: ഗസ്സയില്‍ നിന്നും ഹമാസ് പിന്‍വാങ്ങണമെന്ന ഗസ്സയിലെ ഭരണാധികാരികളുടെ മുറവിളി മധ്യ പൂര്‍വ്വേഷ്യയിലുടനീളം ശക്തമാവുകയാണ്. ഗസ്സയെ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹമാസിനോട് ഗസ്സയില്‍ നിന്ന് പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അറബ് ലീഗ്. 

യുഎഇയിലെ ഉന്നത നയതന്ത്രജ്ഞനായ ഡോ. അന്‍വര്‍ ഗര്‍ഗാഷ് അറബ് ലീഗിനെ പിന്തുണച്ച് രംഗത്തെത്തി. ഫലസ്തീന്‍ ചെറുത്തുനില്പ്പു സംഘടനയായ ഹമാസിനോട് ഗസ്സ മുനമ്പിന്റെ നിയന്ത്രണം ഉപേക്ഷിക്കാന്‍ ഗര്‍ഗാഷ് ആവശ്യപ്പെട്ടു.

'ഗസ്സയുടെ ഭരണത്തില്‍ നിന്ന് ഹമാസ് പിന്മാറണമെന്ന അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൂള്‍ ഗെയ്റ്റിന്റെ യുക്തിസഹമായ ആഹ്വാനം ഉചിതമാണ്,' യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് കൂടിയായ ഗര്‍ഗാഷ് പറഞ്ഞു.

ഫലസ്തീന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഗര്‍ഗാഷ് ഊന്നിപ്പറഞ്ഞു. 'ഹമാസിന്റെ താല്‍പ്പര്യങ്ങളേക്കാള്‍ ഫലസ്തീന്‍ ജനതയെയാണ് പരിഗണിക്കേണ്ടത്, പ്രത്യേകിച്ച് ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കാനുള്ള ആഹ്വാനങ്ങളുടെ വെളിച്ചത്തില്‍.'

അതേസമയം, ദുബൈയില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ അറബ് ഉദ്യോഗസ്ഥര്‍ ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള എല്ലാ നിര്‍ദ്ദേശത്തെയും ശക്തമായി തള്ളിക്കളഞ്ഞു. ഗസ്സയുടെ പുനര്‍നിര്‍മ്മാണത്തിനായി ഫലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിന് മറുപടിയായാണ് ചര്‍ച്ച നടന്നത്.

'നിര്‍ബന്ധിത കുടിയിറക്കല്‍ എന്ന ആശയം അംഗീകരിക്കുന്ന ആരും അറബ് സമൂഹത്തിലില്ല' ഉച്ചകോടിയില്‍ സംസാരിച്ച ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി അറബ് നിലപാട് വ്യക്തമാക്കി. 

അമേരിക്ക ഇപ്പോഴും മധ്യസ്ഥത വഹിക്കാനും പ്രായോഗികമായ ഒരു പരിഹാരം കണ്ടെത്താനും ശ്രമിക്കുന്നുണ്ടെന്ന് അല്‍ബുദൈവി വാദിച്ചപ്പോള്‍, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൗള്‍ ഗെയ്റ്റ് യുഎസ് സമീപനത്തെ വിമര്‍ശിച്ചു.

Arab League calls for Hamas withdrawal from Gaza;  Diplomatic Adviser to the President of the UAE


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദ ഇസ്ലാമോഫോബിക് മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ ചൗധരി ഇനി ദൂരദര്‍ശന്‍ അവതാരകന്‍; കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്നത് കോടികളുടെ പാക്കേജ്

National
  •  2 days ago
No Image

ദുബൈ-ലണ്ടൻ ഫ്ലൈറ്റുകൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  2 days ago
No Image

ആശാവര്‍ക്കര്‍മാരുടെ സമരം നീണ്ടു പോവാന്‍ കാരണം സമരക്കാരുടെ പിടിവാശിയെന്ന് മന്ത്രി എം ബി രാജേഷ്

Kerala
  •  2 days ago
No Image

ആസിഡ് ആക്രമണത്തിൽ പരുക്കേറ്റവർക്ക് ചികിത്സയും നഷ്ടപരിഹാരവും ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി സുപ്രീം കോടതി

National
  •  2 days ago
No Image

മുഴുപ്പിലങ്ങാട് സൂരജ് വധക്കേസ്: ഒമ്പത് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ 

Kerala
  •  2 days ago
No Image

170 ഓളം സേവനങ്ങൾക്ക് തവണകളായി പണമടക്കാം; ടാബിയുടെ ഉപയോഗം വ്യാപിപ്പിച്ച് ആർ‌ടി‌എ 

uae
  •  2 days ago
No Image

ദിനംപ്രതി വർധിച്ച് അൾട്രാവയലറ്റ് വികിരണ തോത്; കൊല്ലത്ത് റെഡ് അലർട് തുടരും, ആറിടത്ത് ഓറഞ്ച് അലർട്

Kerala
  •  3 days ago
No Image

സഊദി അറേബ്യയിൽ വെള്ളപ്പൊക്കം; ഒരാൾ മരിച്ചു, മൂന്ന് പേരെ രക്ഷപ്പെടുത്തി

Saudi-arabia
  •  3 days ago
No Image

ഹമാസുമായി ബന്ധമാരോപിച്ച് യു.എസ് അറസ്റ്റ് ചെയ്ത ഇന്ത്യന്‍ ഗവേഷകന്റെ അറസ്റ്റ് കോടതി തടഞ്ഞു

International
  •  3 days ago
No Image

സംസ്ഥാനത്ത് വേനല്‍മഴ ഇന്നും തുടരും; നാളെ മുതല്‍ ശക്തമാവും

Weather
  •  3 days ago