HOME
DETAILS

UAE Weather Updates | അബൂദബിയില്‍ കനത്ത മൂടല്‍മഞ്ഞ്, അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

  
Web Desk
February 15 2025 | 04:02 AM

Heavy fog in Abu Dhabi the Meteorological Center has issued a high alert

ദുബൈ: അബൂദബി ഭാഗത്തേക്ക് യാത്ര ചെയ്യുന്ന താമസക്കാരോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അബൂദബിയില്‍ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

ചില തീരദേശ, വടക്കന്‍ പ്രദേശങ്ങളില്‍ ഞായറാഴ്ച രാവിലെ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. രാജ്യത്തെ താപനിലയില്‍ വീണ്ടും കുറവുണ്ടായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

അബൂദബിയിലെ അജ്ബാന്‍, സ്വീഹാന്‍, അബൂദബി റോഡ്, അര്‍ജന്‍, അല്‍ വത്ബ പ്രദേശങ്ങള്‍ ഉള്‍പ്പെടെ അബൂദബിയുടെ ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. അല്‍ ദഫ്ര, അല്‍ ഐന്‍ മേഖലകളുടെ ചില ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇന്ന് താപനിലയില്‍ വീണ്ടും കുറവുണ്ടാകുമെന്നും ഫെബ്രുവരി 16 ഞായറാഴ്ച രാവിലെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും എന്‍സിഎം പ്രവചിച്ചു. ഇന്നു രാത്രിയിലും ഞായറാഴ്ച രാവിലെയും ചില ഉള്‍പ്രദേശങ്ങളിലും ഈര്‍പ്പമുള്ള കാലാവസ്ഥ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തീരദേശ, ദ്വീപ് പ്രദേശങ്ങളിലെ ഏറ്റവും ഉയര്‍ന്ന താപനില 27 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും കുറഞ്ഞ താപനില 15 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും പ്രതീക്ഷിക്കുന്നു.

രാജ്യത്തുടനീളം നേരിയ കാറ്റ് വീശാനിടയുണ്ട്. രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഉള്‍പ്രദേശങ്ങളിലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Heavy fog in Abu Dhabi, the Meteorological Center has issued a high alert



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീര്‍ത്ഥാടകരുടെ ഒഴുക്ക്; റമദാനില്‍ സഊദി വിമാനത്താവളങ്ങള്‍ ഉപയോഗിച്ചത് 3 ദശലക്ഷത്തിലധികം വിശ്വാസികള്‍

Saudi-arabia
  •  3 days ago
No Image

തൃശൂര്‍,പെരുമ്പിലാവ് കൊലപാതകത്തിന് പിന്നിൽ റീൽസ് തർക്കം; മുഖ്യപ്രതി ലിഷോയ് പിടിയില്‍

Kerala
  •  3 days ago
No Image

കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത് കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളില്‍ 

Kerala
  •  3 days ago
No Image

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കില്ല: ഇ ശ്രീധരന്‍

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് ഏഴു ജില്ലകളില്‍

Kerala
  •  3 days ago
No Image

സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തു; സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; പുകഴ്ത്തി ഗവര്‍ണര്‍ 

Kerala
  •  3 days ago
No Image

കെ റെയിൽ ഇനി വരില്ല; ഉപേക്ഷിച്ചാൽ ബദൽ പദ്ധതിക്കായി കേന്ദ്രവുമായി ചർച്ച നടത്താമെന്ന് ശ്രീധരൻ  

Kerala
  •  3 days ago
No Image

കോഴിക്കോട് റേഷന്‍ കടയില്‍ വിതരണത്തിനെത്തിയ അരിച്ചാക്കില്‍ പുഴുക്കളെ കണ്ടെത്തി; 18 ചാക്കുകളും പുഴുവരിച്ച നിലയില്‍

Kerala
  •  3 days ago
No Image

എന്തെ മത്തി നിനക്ക് വളരാൻ ഇത്ര മടി? കേരളത്തിലെ മത്തിക്ക് വലിപ്പമില്ല, പഠനം നടത്താൻ സിഎംഎഫ്ആർഐ

Economy
  •  3 days ago
No Image

പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും 9 മാസവും തടവുശിക്ഷ

Kerala
  •  3 days ago