കൃഷിഭവനിലൂടെയുള്ള നെല്ല് സംഭരണം വൈകുന്നു; കാത്തിരുന്ന് മടുത്തു
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ നെല്‍ കര്‍ഷകര്‍ വിളവെടുപ്പ് കഴിഞ്ഞ് കൃഷിഭവന്‍ മുഖേനയുള്ള നെല്ല് സംഭരണം കാത്തിരുന്ന് വഞ്ചിക്കപ്പെടുന്നു. കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ നെല്ല് ചാക്കില്‍ നിറച്ച് കളത്തിലും പാടത്തും അട്ടി ഇട്ട് കാവല്‍ കിടക്കുകയാണ്.
സംഭരണ എജന്‍സികളെ വിളിച്ചാല്‍ ഓരോ ദിവസവും അവധി മാറ്റി പറയുകയാണ്. അരമഗലം, അപ്പപാറ, പോത്ത്മൂല, ബാവലി എന്നീ പാടശേഖരങ്ങളിലെ നിരവധി കര്‍ഷകരാണ് ഒന്നര മാസമായി ആന പേടിയില്‍ ജീവന്‍ പണയംവച്ച് രാപകല്‍ നെല്ലിന് കാവല്‍ നില്‍ക്കുന്നത്.
പ്രളയം കഴിഞ്ഞ് അവശേഷിച്ച് കിട്ടിയ വിള വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍ ഇവര്‍ക്കുള്ളത്. പലരും പണത്തിന് ആവശ്യമായതിനാലും കാവല്‍ കിടന്ന് മടുത്തതിനാലും കച്ചവടക്കാര്‍ക്ക് കുറഞ്ഞ വിലക്ക് നെല്ല് വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.
പേരിന് മാത്രം കൃഷിക്കാരില്‍നിന്നു നെല്ല് വാങ്ങുന്ന സംഭരണക്കാര്‍ ബാക്കി കച്ചവടക്കാരില്‍നിന്ന് വാങ്ങുകയാണെന്നാണ് പരാതി ഉയരുന്നത്. ഇത്തരത്തില്‍ രഹസ്യ ഇടപാടിന് ചില സ്വകാര്യ ഏജന്റുമാരുള്ളതായും പറയപ്പെടുന്നു. മുന്‍കാലങ്ങളിലും ഇത്തരം ആരോപണം ഉയര്‍ന്നിരുന്നു. കയറ്റിറക്ക് കൂലിയും കര്‍ഷകരില്‍നിന്നു ഈടാക്കുന്നുണ്ട്. വിവരങ്ങള്‍ കൃഷിമന്ത്രിയുടെ ഓഫിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് കേരള കര്‍ഷകസംഘം ഭാരവാഹികളായ ടി.സി ജോസഫ്, കെ അനന്തന്‍ നമ്പ്യാര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."