ഡ്രൈവര്‍മാര്‍ ഒളിച്ചോടിയാല്‍ പകരം വിസ നല്‍കില്ലെന്ന് തൊഴില്‍ മന്ത്രാലയം
ജിദ്ദ: സഊദി സ്പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടുന്ന വീട്ടിലെ െ്രെഡവര്‍മാര്‍ക്ക് പകരം ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് സഊദി തൊഴില്‍ സാമൂഹിക മന്ത്രാലയം. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ബാങ്ക് നിക്ഷേപം മൂന്നര ലക്ഷം റിയാലായി കുറച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ജോലിയില്‍ കാര്യക്ഷമത പുലര്‍ത്താത്ത വീട്ടുവേലക്കാരികളെ മൂന്നു മാസത്തിനകം റിക്രൂട്ട്മെന്റ് ഓഫിസുകളിലേക്കു മടക്കി അയക്കണം. റിക്രൂട്ട്ചെയ്ത കമ്പനികളില്‍നിന്ന് പുതിയ ആളെ തിരഞ്ഞെടുക്കാന്‍ തൊഴിലുടമക്ക് അനുമതിയുണ്ടെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. നാലു വിദേശ തൊഴിലാളികള്‍ മാത്രമുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ബാധകമല്ല. കൃഷി, മത്സ്യബന്ധനം, കാലിവളര്‍ത്തല്‍ തുടങ്ങിയ മേഖലയിലെ തൊഴിലാളികളെ ഡൊമസ്റ്റിക് ലേബേഴ്സ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റിന്റെ ആവശ്യമില്ല. വ്യക്തികള്‍ക്ക് മൂന്നു പ്രൊഫഷനുകളില്‍പെട്ട ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വിസ അനുവദിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."