HOME
DETAILS
MAL
സപ്ലൈ ഓഫിസിലേക്ക് മാര്‍ച്ച് നാളെ
backup
March 05 2017 | 20:03 PM
ആലപ്പുഴ: റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും അര്‍ഹരായ പതിനായിരക്കണക്കിനു സാധാരണക്കാരെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളേയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് അമ്പലപ്പുഴ, ആലപ്പുഴ നിയോജക മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നാളെ രാവിലെ 10ന് അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ധര്‍ണ ഡി.സി.സി പ്രസിഡന്റ് എം ലിജു ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് രാവിലെ 9.30ന് ഡി.സി.സി ഓഫിസില്‍ നിന്നും ആരംഭിക്കുമെന്ന് ഡി.സി.സി ജനറല്‍സെക്രട്ടറി ജി സഞ്ജീവ് ഭട്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."