കലാലയ സമരം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: കലാലയങ്ങളിലെ സമരങ്ങള്‍ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.
സംസ്ഥാനത്തെ സ്‌ക്കൂളുകളിലും കലാലയങ്ങളിലും വിദ്യാര്‍ഥികള്‍ നടത്തുന്ന സമരങ്ങളും പഠിപ്പുമുടക്കലും നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് ഹൈക്കേടതി പുറപ്പെടുവിച്ചത്. ഒപ്പം കലാലയങ്ങളില്‍ വിദ്യാഭ്യാസത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഇതിനെ ഇല്ലായ്മ ചെയ്യുന്ന സമരങ്ങളില്‍ മാനേജ്‌മെന്റിനു പൊലിസിനെ വിനിയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികള്‍ രേഖാമൂലമോ അല്ലാതെയോ ആവശ്യപ്പെട്ടാല്‍ കലാലയങ്ങളില്‍ ആവശ്യമെങ്കില്‍ പൊലിസിന്റെ സംരക്ഷണം നല്‍കുമെന്നും കോടതി ഉറപ്പുനല്‍കി.
അതേ സമയം വിധി വിദ്യാര്‍ഥികള്‍ക്കു രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ തടസമല്ലെന്ന് ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്.വിദ്യാലയങ്ങളിലും കലാലയങ്ങളിലും നടക്കുന്ന വിദ്യാര്‍ഥി രാഷ്ട്രീയം പഠനത്തെ പ്രതികൂലമായി ബാധിക്കുന്നത് ചൂണ്ടിക്കാട്ടി രക്ഷകര്‍തൃ സംഘടന സമര്‍പ്പിച്ച ഹരജിയിലാണ് തീര്‍പ്പുകല്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."