കലക്ടര്‍ കാണണം ഈ വിവാഹപന്തല്‍
പാനൂര്‍: നാട്ടിന്‍പുറങ്ങളില്‍ നടക്കുന്ന വിവാഹങ്ങള്‍ പോയകാല സംസ്‌കാരത്തിന്റെ ഓര്‍മപ്പെടുത്തലായും നല്ല കാഴ്ചകള്‍ തിരികെ കൊണ്ടുവരുന്ന വേദികളുമായും മാറുന്നു.
നാട്ടിന്‍പുറങ്ങളിലെ വിവാഹ വീടുകളില്‍ നിന്നു പതിയെ ഇല്ലാതായി മാറിയ കൂട്ടായ്മകളും തിരികെ വരികയാണ്. അതിന് നിമിത്തമാകുന്നത് കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയും. ജില്ലയെ പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുള്ള കലക്ടറുടെ പരിശ്രമങ്ങള്‍ക്ക് ഏറ്റവും അധികം പി
ന്തുണ ലഭിക്കുന്നത് വിവാഹ വീടുകളില്‍ നിന്നുമാണ്. പ്ലാസ്റ്റിക് വസ്തുക്കള്‍ ഏതാണ്ട് പൂര്‍ണമായും ഒഴിവാക്കി ജൈവ വസ്തുക്കളാണ് പാനൂര്‍ മേഖലയിലെ വിവാഹ വീടുകളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. പന്തലിടാനും അലങ്കരിക്കാ
നും തെങ്ങോലയും ഈന്തോല പട്ടയുമാണ് ഉപയോഗിക്കുന്നത്. ഏറ്റവും ഒടുവില്‍ പാനൂരിനടുത്ത പാലത്തായില്‍ മനയത്ത് സുരേന്ദ്രന്റെയും റീനയുടെയും മകള്‍ സിബിനയുടെ വിവാഹവും ഇതേ രീതിയിലാണ് നടന്നത്. പോയകാല സംസ്‌കൃതി ഓര്‍മപ്പെടുത്താന്‍ ചായക്കടയുടെ മാതൃകയും ഇവിടെ ഒരുക്കിയിരുന്നു. കലക്ടര്‍ ജില്ലയില്‍ തുടങ്ങി വച്ച മാതൃക ഏറ്റെടുത്ത് തങ്ങളുടെതായ സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയും സന്തോഷവുമുണ്ടെന്ന് നവവധു സിബിന പറഞ്ഞു. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് പുതുമയുള്ള കാഴ്ചകളാണ് അലങ്കാരങ്ങള്‍ സമ്മാനിച്ചത്. ഒപ്പം നഷ്ടപ്പെട്ടെന്ന് കരുതിയ പഴയ ആ കൂട്ടായ്മയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."