ഡല്‍ഹി വംശഹത്യ: മുസ്ലിം ലീഗ് ദുരിതാശ്വാസ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപ സ്ഥലങ്ങളില്‍ മുസ്ലിം ലീഗ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിനിധി സംഘം രണ്ട് ടീമുകളായിട്ടാണ് സംഘര്‍ഷം നടന്ന സ്ഥലത്തേക്ക് പോകുന്നത്. ഇരകളാക്കപ്പെട്ട മനുഷ്യരുടെ ആവശ്യങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞ് പ്രത്യേകം പട്ടിക തയ്യാറാക്കി. നിയമ സഹായം, മെഡിക്കല്‍ പരിചരണം, ഭക്ഷണം, വസ്ത്രം തുടങ്ങി അടിയന്തിര ശ്രദ്ധ പതിയേണ്ട മേഖലകളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. സംഘ് ഭീകരതയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ജനതക്ക് സാധ്യമാവുന്ന എല്ലാ പരിരക്ഷയും പാര്‍ട്ടി നല്‍കും.
സാബിര്‍ എസ് ഗഫാര്‍, സികെ സുബൈര്‍, എംകെ നൗഷാദ് ബാംഗ്ലൂര്‍, വികെ ഫൈസല്‍ബാബു, മുനവ്വര്‍ ഹാനിഹ്, ഹാരിസ്, നാസര്‍, മുനീര്‍, നജീബ് തുടങ്ങി എട്ട് പേരടങ്ങുന്ന ടീം മുസ്തഫാബാദില്‍ ഇന്നലെ ഇരകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി.അഭയാര്‍ത്ഥികള്‍ളില്‍ കുറച്ചുപേര്‍ അല്‍ഹിന്ദ് ആശുപത്രിയിലാണ് താമസിക്കുന്നത്. അവിടെയും ആശ്വാസ പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി സംഘമെത്തി.ഖുറംഅനീസിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ഡല്‍ഹി നേതാക്കള്‍ രക്ഷാ പ്രവര്‍തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
ഷംസുദ്ധീന്‍ ചെന്നൈ, ഖാലിദ് റഹ്മാന്‍, അഹമദ് സാജു, ടിപിഎം ജിഷാന്‍, സിറാജ്‌നദ് വി, യൂനുസ് അലി, ഫൈസല്‍ ബാബു എന്നിവരുടെ സംഘം ജിടിബി ആശുപത്രി പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. അഡ്വ. ഹാരിസ് ബീരാനും കെ കെ ഹലീം, അഡ്വ. മര്‍സൂക്ക് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."