HOME
DETAILS
MAL
പന്നിയങ്കര പൊലിസ് സ്റ്റേഷനിലേക്ക് എ.ഐ.വൈ.എഫ് മാര്‍ച്ച് നടത്തി
backup
March 06 2017 | 00:03 AM
കോഴിക്കോട്: സി. അച്യുതമേനോന് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഫ്രീസര്‍ തട്ടിയെടുത്ത കേസില്‍ പൊലിസ് പക്ഷപാതിത്വം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ബേപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിയങ്കര പൊലിസ് സ്റ്റേഷനിലേക്കു യുവജന മാര്‍ച്ച് നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു.
മാത്തോട്ടം കേന്ദ്രമായി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സി. അച്യുതമേനോന് വെല്‍ഫെയര്‍ സൊസൈറ്റിക്ക് ഒരു വ്യവസായി സംഭാവന നല്കിയ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മൊബൈല്‍ ഫ്രീസര്‍ സി.പി.ഐ ഓഫിസില്‍നിന്നു മൂന്നു മാസം മുന്‍പ് നഷ്ടപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."