HOME
DETAILS

തെറ്റ് അടയാളപ്പെടുത്തുന്നവരും തെറ്റ് തിരുത്തുന്നവരും

  
backup
March 01 2020 | 03:03 AM

ulkaycha-2

 


ചിത്രകാരനു താന്‍ വരച്ച ചിത്രം ഗംഭീരമായി തോന്നി. ഇനി അതില്‍ ഒരു ന്യൂനത കണ്ടെത്താന്‍ ഒരാള്‍ക്കും കഴിയില്ലെന്ന് അയാള്‍ ഉറപ്പിച്ചു. വല്ലവര്‍ക്കും അതിനു കഴിയുമെങ്കില്‍ അവര്‍ മുന്നോട്ടു വരട്ടെ എന്നു പറഞ്ഞ് അയാള്‍ വെല്ലുവിളിയുയര്‍ത്തി. വഴിവക്കില്‍ വലിയൊരു ബോര്‍ഡാണ് അതിനായി അയാള്‍ സ്ഥാപിച്ചത്. അതില്‍ താന്‍ വരച്ച ചിത്രം സ്ഥാപിച്ചശേഷം താഴെ ഇങ്ങനെയെഴുതിവച്ചു:
''ന്യൂനത വല്ലതുമുണ്ടെങ്കില്‍ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തുക..''


രാവിലെയായിരുന്നു ബോര്‍ഡ് സ്ഥാപിച്ചത്. വൈകുന്നേരം ചെന്നുനോക്കുമ്പോള്‍ ചിത്രം വരച്ച പേപ്പര്‍ ചുവന്നുതുടുത്തിരിക്കുന്നു... ചിത്രം കാണാനേയില്ല. ഓരോരുത്തരും അവരവര്‍ കണ്ട ന്യൂനതകള്‍ക്കു മുകളില്‍ അടയാളങ്ങളിട്ട് പേപ്പര്‍ തന്നെ അലങ്കോലമായി.


നിരാശയില്ലാതിരിക്കുമോ..? താന്‍ ആവേശപൂര്‍വം വരച്ച ഒരു ചിത്രം ഒന്നിനും കൊള്ളാത്തതായി വിലയിരുത്തപ്പെടുമ്പോള്‍ ആര്‍ക്കാണ് സങ്കടമില്ലാതിരിക്കുക..? അയാള്‍ നിരാശയോടെ തന്റെ ചിത്രകലാധ്യാപകനെ സമീപിച്ചു. വിഷയങ്ങളെല്ലാം അധ്യാപകനോടു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഇനി നീയൊരു കാര്യം ചെയ്യുക. സമാനമായി മറ്റൊരു ചിത്രം വരച്ച് അതേ സ്ഥലത്ത് സ്ഥാപിക്കുക. ശേഷം താഴെ ഇങ്ങനെയെഴുതുക: ന്യൂനതകള്‍ വല്ലതും കാണുന്നുവെങ്കില്‍ അതു തിരുത്തി നന്നാക്കുക..''


അധ്യാപകന്റെ നിര്‍ദേശം അതേപടി പാലിച്ചു. ചിത്രം വരച്ച ശേഷം കാലത്തുതന്നെ അതു ബോര്‍ഡില്‍ കൊണ്ടുപോയി സ്ഥാപിച്ചു. വൈകുന്നേരം ചെന്നുനോക്കിയപ്പോള്‍ അത്ഭുതം..! അതില്‍ യാതൊരു വരയും കുറിയുമില്ല. ചിത്രം അതേപോലെതന്നെ നിലനില്‍ക്കുന്നു. രണ്ടാം ദിവസവും ചെന്നുനോക്കിയപ്പോള്‍ വ്യത്യാസം കണ്ടില്ല. മൂന്നാം ദിവസവും നാലാം ദിവസവും അതേ അവസ്ഥ തന്നെ. ആഴ്ചകള്‍ പിന്നിട്ടു. മാറ്റമുണ്ടായതേയില്ല.


അധ്യാപകന്റെ അടുക്കല്‍ ചെന്ന് വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ആദ്യ തവണ നീ എഴുതിയത് ന്യൂനതകള്‍ അടയാളപ്പെടുത്തുക എന്നായിരുന്നു. രണ്ടാം തവണ എഴുതിയത് ന്യൂനതകള്‍ നന്നാക്കുക എന്നാണ്. ന്യൂനതകള്‍ കണ്ടെത്താനും അതു പറഞ്ഞുനടക്കാനും ആര്‍ക്കും കഴിയും. അതിനു പകരം അതു തിരുത്തി അന്യൂനമാക്കാന്‍ കുറഞ്ഞ ആളുകള്‍ക്കേ കഴിയൂ..''
ഗ്യാലറിയിലിരുന്ന് കമെന്റടിക്കാന്‍ എന്തൊരു സുഖം. ഗ്രൗണ്ടിലിറങ്ങി ശരിവശം കാണിച്ചുകൊടുക്കാന്‍ എന്തൊരു പ്രയാസം..! വിളമ്പിവച്ച ഭക്ഷണത്തില്‍ അരുചികരമായ വല്ലതുമുണ്ടെങ്കില്‍ അതു വിളിച്ചുപറയാന്‍ പലര്‍ക്കും വല്ലാത്ത ആവേശമാണ്. അതെങ്ങനെ രുചികരമാക്കാം എന്നു പറഞ്ഞുകൊടുക്കാന്‍ അവരുണ്ടാവുകയുമില്ല. ദിവസങ്ങളോളം ഹോംവര്‍ക്ക് ചെയ്ത് നടത്തിയ ഒരു പ്രോഗ്രാം ശുഭകരമായി അസാനിച്ചുവെന്നിരിക്കട്ടെ. അതില്‍ എന്തൊക്കെ കുറ്റങ്ങളും കുറവുകളുമാണുള്ളതെന്നു ചോദിച്ചാല്‍ അതു നിരത്താന്‍ നീണ്ട നിരതന്നെ ആളുകള്‍ക്കിടയില്‍ കാണും. എങ്ങനെയായിരുന്നു വേണ്ടിയിരുന്നതെന്നു പ്രവര്‍ത്തിച്ചു കാണിക്കുമോ എന്നു ചോദിച്ചാല്‍ അവരെ കിട്ടുകയുമില്ല. ഒരു പുസ്തകം പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ അതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഒരുപാടുപേരെ കാണാം. എന്നാല്‍ പ്രസിദ്ധീകരണത്തിനു മുന്‍പ് ഈ പുസ്തകം ഒന്ന് എഡിറ്റു ചെയ്തുതരുമോ എന്നു ചോദിച്ച് അത്തരക്കാരെ സമീപിച്ചുനോക്കൂ.. പലരും സന്നദ്ധരാകില്ല.
'തെറ്റിനു നേരെ തെറ്റ് എന്ന് അടയാളപ്പെടുത്തുക.' -ഇതായിരുന്ന പരീക്ഷാപേപ്പറില്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കിയ ഒരു പ്രധാന നിര്‍ദേശം. അതിന്റെ താഴെ അഞ്ചു ചോദ്യങ്ങളും കൊടുത്തു. വേറൊരു നിര്‍ദേശം ഇങ്ങനെ: 'തെറ്റുണ്ടെങ്കില്‍ തിരുത്തുക.' അതിനു താഴെയും അഞ്ചു ചോദ്യങ്ങള്‍ കൊടുത്തു. ഓരോ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ക്ക് തുല്യ മാര്‍ക്കുകളായിരുന്നു നല്‍കപ്പെട്ടിരുന്നത്. പേപ്പര്‍ പരിശോധിച്ചപ്പോള്‍ ആദ്യത്തെ അഞ്ചു ചോദ്യങ്ങള്‍ക്ക് ശരിയുത്തരം എഴുതിയവര്‍ അവസാനത്തെ അഞ്ചു ചോദ്യങ്ങള്‍ക്ക് ശരിയുത്തരം എഴുതിയവരെക്കാള്‍ കൂടുതല്‍..!
കാരണം എന്താണെന്നറിയാമല്ലോ..


തെറ്റിനു നേരെ തെറ്റ് അടയാളപ്പെടുത്തുക എന്നു പറഞ്ഞാല്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് എന്തായാലും ഉത്തരം എഴുതാന്‍ കഴിയും. പഠിക്കാത്തവരുടെ ഉത്തരങ്ങള്‍ അവര്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ശരിയായെന്നും വരും. എന്നാല്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുക എന്നു പറഞ്ഞാല്‍ അതു പഠിച്ച വിദ്യാര്‍ഥികള്‍ക്കു മാത്രം സാധിക്കുന്ന ഒന്നാണ്. അതില്‍ ഉത്തരം ശരിയായവര്‍ കുറയുകയും ചെയ്യും.
ഇതുതന്നെയാണ് ജീവിതത്തിലെയും സ്ഥിതി. തെറ്റുകള്‍ അടയാളപ്പെടുത്തുന്നവരുടെ എണ്ണം തെറ്റുകള്‍ തിരുത്തുന്നവരുടെ എണ്ണത്തെക്കാള്‍ പതിന്മടങ്ങാണ്. തെറ്റുകള്‍ അടയാളപ്പെടുത്തുന്നവരില്‍ മിത്രങ്ങളും ശത്രുക്കളുമുണ്ടാകും. തെറ്റുകള്‍ തിരുത്തിക്കൊടുക്കുന്നവരില്‍ മിത്രങ്ങളെയാണു കാണുക.


പ്രശ്‌നങ്ങള്‍ പറയുന്നവരെയല്ല, പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നവരെയാണ് സമൂഹത്തിനാവശ്യം. വഴിയിലെ കുഴികളെ പഴിക്കുന്നവര്‍ക്കല്ല, കുഴിയടച്ച് സഞ്ചാര മാര്‍ഗം സുഗമമാക്കുന്നവര്‍ക്കാണു മാര്‍ക്ക്. ഇരുട്ടിനെ പഴിക്കുന്നവരെയല്ല, ഒരു മെഴുകുതിരിയെങ്കിലും കത്തിച്ച് ഇരുട്ടിനെയകറ്റുന്നവരെയാണു വിജയം കാത്തിരിക്കുന്നത്. ചികിത്സിക്കാനറിയില്ലെങ്കില്‍ രോഗത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  7 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  7 days ago