HOME
DETAILS

തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുന്നു; അവസാന ഘട്ടം യു.പിയിലും മണിപ്പൂരിലും

  
backup
March 06 2017 | 00:03 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകള്‍ മാര്‍ച്ച് എട്ടോടെ പൂര്‍ത്തിയാകുകയാണ്. മണിപ്പൂരിലെ 22 നിയസഭാ മണ്ഡലങ്ങളിലും ഉത്തര്‍ പ്രദേശില്‍ ഏഴു ജില്ലകളിലായി 40 മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഉത്തര്‍പ്രദേശില്‍ അഖിലേഷ്-രാഹുല്‍ സഖ്യം ബി.ജെ.പിയുടെ മേല്‍ ആധിപത്യം പുലര്‍ത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം ലോക്‌സഭാ മണ്ഡലമായ വാരണാസിയില്‍ തങ്ങി പ്രചാരണം നടത്തുന്നത് തന്നെ ഇതിന്റെ ഉത്തമോദാഹരണമാണ്. അതേസമയം മണിപ്പൂരിലെ സ്ഥിതി വിഭിന്നമാണ്. ഇവിടെ ഇപ്പോഴും കാര്യങ്ങള്‍ പ്രവചനാതീതമാണ്. കാലങ്ങളായി സായുധ സംഘങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാമ്പത്തിക ഉപരോധത്തില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണ് മണിപ്പൂരില്‍ ഇത്തവണ ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ആയിരം രൂപയ്ക്ക് ഗ്യാസ് സിലിണ്ടറും 200 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോളും വാങ്ങുന്നിടത്തോളമെത്തിയിരിക്കുന്നു മണിപ്പൂരിന്റെ ഇന്നത്തെ സാമ്പത്തിക അരക്ഷിതാവസ്ഥ. തൊഴിലില്ലായ്മയും വികസനമുരടിപ്പും കാര്‍ന്നു തിന്നുന്ന മണിപ്പൂരില്‍ ഇത്തവണ വിധിയെഴുതുന്നതില്‍ 23.3 ശതമാനവും 29 വയസില്‍ താഴെയുള്ളവരാണ്.



ഇറോം ശര്‍മിളയും അഫ്‌സ്പയും


സൈന്യത്തിന് നല്‍കിയിരിക്കുന്ന പ്രത്യേക അധികാരമായ അഫ്‌സ്പ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ഒന്നര ദശാബ്ദം നിരാഹാരമിരുന്ന് ഇപ്പോള്‍ രാഷ്ട്രീയത്തിലിറങ്ങിയ ഇറോം ശര്‍മിള ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇബോബി സിങിനെതിരെയുള്‍പ്പെടെ രണ്ടിടത്ത് അവര്‍ മത്സരിക്കുന്നുണ്ട്. ഹസാരെയുടെ പിന്‍പറ്റിനിന്നാല്‍ ഭരണാധികാരം ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞ കെജ് രിവാളിന്റെ വഴിയിലാണ് ശര്‍മിളയും തെരഞ്ഞെടുപ്പിലിറങ്ങുന്നത്. അവര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന പ്രധാന വാഗ്ദാനം അഫ്‌സ്പ പിന്‍വലിക്കുമെന്നതാണ്. അഞ്ചോ അതിലധികമോ പേര്‍ കൂട്ടം കൂടുന്നതു നിരോധിക്കുന്ന നിയമം അതു ലംഘിക്കുന്നവര്‍ക്കെതിരേ ജീവഹാനി ഉണ്ടായേക്കുമെങ്കിലും വെടിവയ്ക്കാന്‍ അധികാരവും നല്‍കുന്നതാണ്. കുറ്റവാളിയെന്ന സംശയത്തിന്റെ പേരില്‍ ആരെയും അറസ്റ്റ് ചെയ്യാനും സേനയ്ക്ക് അവകാശം നല്‍കുന്നുമുണ്ട്. ഈ നിയമത്തിനെതിരേയാണ് ശര്‍മിളയുടെ യുദ്ധം. പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് (പ്രജ) എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാണ് അവര്‍ സ്ഥാനാര്‍ഥികളെ അണിനിരത്തുന്നത്. എങ്കിലും അഞ്ചു സ്ഥലങ്ങളില്‍ മാത്രമേ പ്രജയ്ക്ക് സ്ഥാനാര്‍ഥികളുള്ളൂ.



കോണ്‍ഗ്രസ്


ഒക്രം ഇബോബി സിങ് തുടര്‍ച്ചയായി മൂന്നു വട്ടം മണിപ്പൂരിനെ തന്റെ വരുതിയില്‍ നിര്‍ത്തി. എന്നാല്‍ ഇത്തവണ ഒക്രത്തിന് ജയിച്ചുകയറുക അത്ര എളുപ്പമാവില്ലെന്നാണ് സൂചനകള്‍. പാര്‍ട്ടിയില്‍ത്തന്നെ ഒക്രത്തിനെതിരേ ലഹളകൂടുന്നതും അതിലൊരു കാരണമാണ്. പ്രധാന ജനവിഭാഗമായ മെയ്തി വര്‍ഗം ചായ് വ് കാട്ടിയത് കോണ്‍ഗ്രസ് പാളയത്തിന് ഉത്സാഹം പകര്‍ന്നിട്ടുണ്ട്. ഒക്രത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ച് നാഗന്‍മാര്‍ അകന്നത് ദോഷകരമായി ബാധിക്കുന്നതാണ്. ലോക്‌സഭയിലും നിയമസഭയിലും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാനായെങ്കിലും ഉപതെരഞ്ഞെടുപ്പുകള്‍ കൈവിട്ടത് പാര്‍ട്ടിക് ശുഭസൂചകമല്ല.


ബി.ജെ.പി


അസമില്‍ നേടിയ അത്ഭുത വിജയമാണ് ബി.ജെ.പിയെ മണിപ്പൂരിലേക്കും കണ്ണുവയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിന്റെ അവസാന ചവിട്ടുപലകയാണ് മണിപ്പൂര്‍.
90 ശതമാനം മലനിരകളുള്ള മണിപ്പൂരില്‍ താഴ് വാരങ്ങളില്‍ മെയ്തി വര്‍ഗമാണ് അധിവസിക്കുന്നത്. ഭൂരിഭാഗവും ഹിന്ദുക്കളായ ഇവര്‍ തങ്ങളെ പിന്തുണയ്ക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. എങ്കിലും അടുത്തിടെ ക്രൈസ്തവ വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ പാര്‍ട്ടി നടത്തിയ ചില നീക്കങ്ങള്‍ ഇവരെ നിരാശപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭരണം പിടിക്കാന്‍ ക്രൈസ്തവ വോട്ട് നിര്‍ണായകമാണെന്നും നാഗരുടെ കൈവശമുള്ള ഈ വോട്ടുകള്‍ നേടാനായാല്‍ ഭരണത്തിലെത്താമെന്നു കരുതിയുമാണ് ബി.ജെ.പി ആ വഴിക്ക് നീങ്ങിയതെന്നു മനസിലാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാനാകാത്തത് ബി.ജെ.പിക്ക് ന്യൂനതയാണ്.


നാഗാ പീപ്പിള്‍സ് ഫ്രണ്ട്


നാഗാലാന്‍ഡില്‍ എന്‍.പി.എഫുമായി സഖ്യത്തിലുള്ള ബി.ജെ.പിക്ക് ക്രൈസ്തവരെ സ്വാധീനിക്കാന്‍ ആ മാര്‍ഗം വഴി എളുപ്പം കഴിയും. മണിപ്പൂരിന്റെ മലയോര മേഖലയില്‍ വരുന്ന നാഗ ഭൂരിപക്ഷ പ്രദേശം നാഗാലാന്‍ഡില്‍ ലയിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി എന്‍.എസ്.സി.എന്‍-ഐ.എം. എന്ന സംഘടന രംഗത്തുണ്ട്. ശക്തമായ സ്വാധീനമുള്ള ഈ സംഘടനയെ ഒപ്പം നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നത് മെയ്തികളെ പിണക്കുമെന്ന് മനസിലാക്കി ഈ സംഘടനയുമായി ഉണ്ടാക്കിയ ഉടമ്പടി കേന്ദ്രം പുറത്തുവിട്ടിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഇതു മനസിലാക്കി കോണ്‍ഗ്രസ് ഈ വിഷയം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. മണിപ്പൂരിനെ പിളര്‍ക്കുന്നത് എതിര്‍ക്കുന്ന മെയ്തികളെ സ്വാധീനിക്കാനാണിത്. എന്നാല്‍ ഭരണ നിര്‍വഹണത്തിനുവേണ്ടി ഒന്‍പത് ജില്ലകളെ വീണ്ടും വിഭജിച്ച് 16 എണ്ണമാക്കിയ ഒക്രത്തിന്റെ നടപടി നാഗന്‍മാരെ ചൊടിപ്പിച്ചു. തങ്ങളെ പിളര്‍ത്താനാണ് ശ്രമമെന്ന് ആരോപണമുയര്‍ത്തിയാണ് അവര്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്. ഫലത്തില്‍ യുണൈറ്റഡ് നാഗ കൗണ്‍സിലിന്റെ പിന്തുണയോടെ നാഗാ പീപ്പിള്‍സ് ഫ്രണ്ട് നടത്തുന്ന ഉപരോധം കോണ്‍ഗ്രസിനും ക്ഷീണമാണ്. 15 സീറ്റുകളിലാണ് എന്‍.പി.എഫ് മത്സരിക്കുന്നത്.

കണക്കുകള്‍ ഇങ്ങ6െ0 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് നിലവില്‍ രണ്ടംഗങ്ങളുണ്ട്. 2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് അതിന്റെ ഓളത്തില്‍ നടന്ന 2015ലെ ഉപതെരഞ്ഞെടുപ്പിലാണ് ബി.ജെ.പി രണ്ടു സീറ്റും നേടിയത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു ഇതുരണ്ടും. അതുപോലെ തെരഞ്ഞെടുപ്പിനു ശേഷം മണിപ്പൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ അവരുടെ അഞ്ച് എം.എല്‍.എമാര്‍ കോണ്‍ഗ്രസിന് എണ്ണം കൂട്ടി.
മലയോര മേഖലയില്‍ 20 സീറ്റും താഴ് വരയില്‍ 40 സീറ്റുകളുമാണുള്ളത്. നാഗന്‍മാര്‍ കോണ്‍ഗ്രസിനെതിരേ വോട്ടു ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ അത് ബി.ജെ.പിക്കോ അതോ എ്ന്‍.പി.എഫിനോ ലഭിക്കുക എന്നതില്‍ സംശയമുണ്ട്.

 

 2012 നിയമസഭാ തെരഞ്ഞെടുപ്പ്

    ആകെ സീറ്റ്        60
    കോണ്‍ഗ്രസ്        42
    തൃണമൂല്‍        7
    എം.എസ്.സി.പി    5
    എന്‍.പി.എഫ്        4
    ലോക്ജനശക്തി    1
    എന്‍.സി.പി        1

  2014 ലോക്‌സഭ തെരഞ്ഞെടുപ്പ്

    ആകെ സീറ്റ്        2
    കോണ്‍ഗ്രസ്        2



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  8 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  17 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  25 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  42 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago