HOME
DETAILS

ബജറ്റ് ചോര്‍ച്ച: രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം; സഭ പ്രക്ഷുബ്ധമാകും

  
backup
March 06 2017 | 02:03 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0

തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ച രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷവും  ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാന്‍ ഭരണപക്ഷവും തീരുമാനിച്ചതോടെ നിയമസഭ പ്രക്ഷുബ്ധമാകും. ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ച ഇന്ന് ആരംഭിക്കും. കടുത്ത പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷവും പ്രതിരോധിക്കാന്‍ ഭരണപക്ഷവും രംഗത്തിറങ്ങുന്നതോടെ സഭാ നടപടികള്‍ സ്തംഭനത്തിലേക്ക് നീങ്ങും.  ബജറ്റ് ചോര്‍ച്ചയിലൂടെ വീണു കിട്ടിയ ആയുധം സര്‍ക്കാരിനെതിരേ ഫലപ്രദമായി ഉപയോഗിക്കാനാണ് പ്രതിപക്ഷ തീരുമാനം.

നിയമസഭയില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ഇന്ന് വിശദീകരണം നല്‍കും. എന്നാല്‍, ധനമന്ത്രിയുടെ രാജിയില്‍ ഉറച്ചു നില്‍ക്കാനും പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനുമാണ് പ്രതിപക്ഷത്തിന്റെ പദ്ധതി.  
ബജറ്റ് രേഖകളൊന്നും ചോര്‍ന്നിട്ടില്ലെന്നും മാധ്യമങ്ങള്‍ക്കു നല്‍കാന്‍ തയാറാക്കിയ വിശദാംശങ്ങളുടെ കുറിപ്പു മാത്രമാണു ചോര്‍ന്നതെന്നുമാണു ധനമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട്. അതുകൊണ്ടു തന്നെ രാജിവയ്്‌ക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് ഭരണപക്ഷവും ധനമന്ത്രി ഡോ. തോമസ് ഐസക്കും.
വീഴ്ച വരുത്തിയ പേഴ്‌സനല്‍ സ്റ്റാഫിനെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും ഇതില്‍ കൂടുതലൊന്നും ഇക്കാര്യത്തില്‍ ചെയ്യാനില്ലെന്നുമുള്ള നിലപാടിലാണ് ധനമന്ത്രി. എന്നാല്‍, ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച  മന്ത്രിയെയും സ്റ്റാഫിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്.

ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതേ ആവശ്യം നിയമസഭയിലും ഉയര്‍ത്തും.
ബജറ്റ് ചോര്‍ന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും സര്‍ക്കാര്‍ ഔദ്യോഗിക നിലപാടു സ്വീകരിക്കുക. ബജറ്റ് അവതരണം തുടങ്ങി 48 മിനുട്ടിനകം തന്നെ 'എ.പി.എസ് ഫിനാന്‍സ് മിനിസ്റ്റര്‍' എന്ന ഇ മെയില്‍ വിലാസത്തില്‍ നിന്നായിരുന്നു 15 പേജുള്ള ബജറ്റ് വിശദാംശങ്ങള്‍ പുറത്തു പോയത്.

തൊട്ടു പിന്നാലെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ വ്യക്തിഗത ഇ മെയില്‍ വിലാസത്തില്‍ നിന്നും കൂടുതല്‍ പേരിലേക്ക് ഇതേ വിവരങ്ങള്‍ കൈമാറി കിട്ടിയിരുന്നു. ബജറ്റ് രേഖകള്‍ കൈവശം വയ്ക്കാന്‍ അര്‍ഹതയില്ലാത്ത ഉദ്യോഗസ്ഥന് രേഖകള്‍ എങ്ങനെ ലഭിച്ചു എന്നതിന് ധനമന്ത്രി സഭയില്‍ മറുപടി നല്‍കേണ്ടി വരും. ധനമന്ത്രിക്കും ചോര്‍ച്ചയില്‍ പങ്കുണ്ടെന്ന വാദവും പ്രതിപക്ഷം ഉയര്‍ത്തും.
യു.ഡി.എഫ് ഭരണ കാലത്തും ബജറ്റ് രേഖകള്‍ ചോര്‍ന്നെന്ന് കാട്ടി പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് ഭരണപക്ഷ നീക്കം. പ്രതിപക്ഷവും ഭരണപക്ഷവും തങ്ങളുടെ വാദമുഖങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതോടെ ബജറ്റിന്‍മേലുള്ള പൊതു ചര്‍ച്ച ബഹളത്തില്‍ കലാശിക്കാനാണ് സാധ്യത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  19 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  34 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago