സ്റ്റാന്റിംങ് കമ്മിറ്റി അംഗങ്ങളുടെ പരിശീലനം തുടങ്ങി
മുളങ്കുന്നത്തുകാവ്: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ തെരഞ്ഞെടുക്കപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കുള്ള പരിശീലനം കിലയില്‍ തുടങ്ങി. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കില ഡയറക്ടര്‍ ഡോ.പി.പി ബാലന്‍ നിര്‍വഹിച്ചു.
കോഴ്‌സ് ഡയറക്ടര്‍മാരായ ഡോ.ജെ.ബി രാജന്‍, ഡോ.പീറ്റര്‍.എം.രാജ്, ഡോ.സണ്ണി ജോര്‍ജ്, കോര്‍ഡിനേറ്റര്‍മാരായ കെ.ഗോപാലകൃഷ്ണന്‍, കെ.ജി വിജയകൃഷ്ണന്‍, അഡ്വ.സാജിറ എന്നിവര്‍ സംസാരിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങള്‍ തങ്ങളുടെ അധികാരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കണമെന്നു ഉദ്ഘാടനപ്രസംഗത്തില്‍ ഡോ.ബാലന്‍ പറഞ്ഞു.
വികസനം, ക്ഷേമകാര്യം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റികളുടെ പരിശീലനമാണ് ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി പരിശീലനം തുടരും. പരിശീലനം നല്‍കുന്നതിനു 200 ല്‍ പരം ഫാക്കല്‍റ്റികളെയാണ് കില സജ്ജമാക്കിയിട്ടുള്ളത്.
കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, കൊല്ലം, കസര്‍കോട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള അംഗങ്ങളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.
കേരളത്തിലെ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളുടെ സവിശേഷതകള്‍, ചുമതലകള്‍, ഉത്തരവാദിത്വങ്ങള്‍, പദ്ധതി നിര്‍വഹണം, മോണിറ്ററിംഗ്, ശിശുവികസനം, സാമൂഹ്യ സുരക്ഷാ പദ്ധതി, ദാരിദ്ര്യ നിര്‍മ്മാര്‍ജനം, വയോജനക്ഷേമം, ക്ഷേമ പെന്‍ഷനുകള്‍, ലൈസന്‍സ് അനുവദിക്കല്‍, പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ശല്യങ്ങള്‍ ഒഴിവാക്കല്‍ ശുചിത്വ-മാലിന്യപരിപാലനം, ആരോഗ-വിദ്യാഭ്യാസ വികസനപരിപാടികള്‍ തുടങ്ങിയ വിഷയങ്ങളെക്കുറച്ചാണ് പരിശീലനം. കെ.വി അനില്‍കുമാര്‍, എം.രേണുകുമാര്‍, രാജേശ്വരി എസ്.മേനോന്‍, മായാ ശശിധരന്‍, ഡോ.ദിലീപ് കുമാര്‍, അഡ്വ.സീനാ രാജഗോപാല്‍, എ.കെ രാമനാഥപിള്ള, വി.ജി ശശിധരന്‍, സി.രാധാകൃഷ്ണന്‍, കെ.സദനരാജന്‍ തുടങ്ങിയ വിദഗ്ദരാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."