HOME
DETAILS

 പി.എസ്.സിയോട് മനുഷ്യാവകാശ കമ്മിഷന്‍; പരീക്ഷാ ഹാളില്‍ ക്ലോക്ക്  വേണം, കുടിവെള്ളവും

  
backup
March 01 2020 | 08:03 AM

human-commission-advise-psc
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ഹാളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സമയം അറിയാനുള്ള സൗകര്യവും കുടിവെള്ളവും ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേരള പബ്ലിക് സര്‍വിസ് കമ്മിഷനുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. സമയം അറിയിക്കാന്‍ ക്ലോക്ക് സ്ഥാപിക്കലാണ് ഉചിതം, ഇല്ലെങ്കില്‍ യഥാസമയം ഡ്യൂട്ടിയിലുള്ളയാള്‍ ഉദ്യോഗാര്‍ഥികളെ സമയം അറിയിക്കണം. 
 
പരീക്ഷാ ഹാളില്‍ റിസ്റ്റ് വാച്ചും കുടിവെള്ളവും വിലക്കിയ സാഹചര്യത്തില്‍ വിശദീകരണം ചോദിച്ച കമ്മിഷന് പി.എസ്.സി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആകില്ലെന്ന് വ്യക്തമാക്കിയത്. പരീക്ഷ നടക്കുന്ന സ്‌കൂളുകളില്‍ ക്ലോക്ക് സ്ഥാപിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നും അപ്രകാരം ചെയ്യണമെങ്കില്‍ ഭീമമായ ചെലവ് വരുമെന്നും പി.എസ്.സി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
പരീക്ഷ ആരംഭിച്ചശേഷം ഓരോ അരമണിക്കൂറിലും പരീക്ഷ അവസാനിക്കുന്നതിന് അഞ്ച് മിനിറ്റ് മുന്‍പും ബെല്‍ മുഴക്കാന്‍ ചീഫ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ ഉദ്യോഗാര്‍ഥിക്കും അഞ്ച് രൂപ നിരക്കില്‍ ഓരോ പരീക്ഷാ കേന്ദ്രത്തിനും പി.എസ്.സി നല്‍കുന്നുണ്ട്. ഇത് കുടിവെള്ളം, വൈദ്യുതി, ശൗചാലയങ്ങള്‍ എന്നിവ ഉറപ്പാക്കാനാണ്. പരീക്ഷ എഴുതാത്ത കുട്ടികള്‍ക്കുള്ള തുക പി.എസ്.സി കുറയ്ക്കാറില്ല. കുടിവെള്ളം ഉള്‍പ്പെടെയുള്ളവ ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പാക്കാന്‍ ചീഫ് സൂപ്രണ്ടുമാര്‍ക്ക് ഒരിക്കല്‍ കൂടി നിര്‍ദേശം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പല പരീക്ഷാ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യം ഒരുക്കാറില്ലെന്നും സമയം അറിയാന്‍ മാര്‍ഗമില്ലെന്നും പരാതിക്കാരനായ ശ്രീകാര്യം അലത്തറ സ്വദേശി എ.ആര്‍ റിനു കമ്മിഷനെ അറിയിച്ചു. 
 
ഏതുതരം വാച്ചും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പരീക്ഷാഹാളില്‍ റിസ്റ്റ് വാച്ചുകള്‍ അനുവദിക്കണമെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു. എന്നാല്‍ പരീക്ഷാ സമയക്രമീകരണത്തിന് ബെല്‍ സംവിധാനം പര്യാപ്തമല്ല. പരീക്ഷാ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കുന്നതാണ് ഉചിതമാര്‍ഗം. അതിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ഥികളെ സഹായിക്കണം. സമയം അറിയിപ്പ് യഥാസമയം നല്‍കാന്‍ അസിസ്റ്റന്റ് സൂപ്രണ്ടുമാര്‍ക്ക് പി.എസ്.സി നിര്‍ദേശം നല്‍കണം. കുടിവെള്ളം കൊണ്ടുവരാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ നിര്‍ബന്ധമായും കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പരീക്ഷാഹാളില്‍ ഉറപ്പാക്കണമെന്നും കമ്മിഷന്‍ പി.എസ്.സി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago