HOME
DETAILS
MAL
ഡല്‍ഹി വംശഹത്യ: മറ്റൊരു നോവായി കുഞ്ഞു ഇമ്രാന്റെ ചിത്രം
backup
March 01 2020 | 10:03 AM
ന്യൂഡല്‍ഹി: മൂന്നു ദിവസം കഴിഞ്ഞാണ് ഇമ്രാന് മുസ്തഫാബാദിലെ തന്റെ വീടിന് പുറത്തിറങ്ങിയത്. അത്രയും നാള് ചുറ്റിലും തീയായിരുന്നു. ആര്‍ത്തട്ടഹസിച്ചു വരുന്ന മരണമായിരുന്നു. തന്റെ പ്രിയപ്പെട്ട നോട്ടു പുസ്തകം തെരയാനാണ് ഇമ്രാന് വീടിന് വെളിയിലേക്കിറങ്ങിയത്. അവന്റെ സ്കൂള്‍ പാതി കത്തിച്ചിരുന്നു. പാതി തകര്‍ക്കുകയും ചെയ്തിരുന്നു. ചിതറിക്കിടചക്കുന്ന കടലാസുതുണ്ടുകള്ക്കും അവശിഷ്ടങ്ങള്ക്കുമുടയില് തന്റെ നോട്ട് ബുക്ക തിരയുന്ന ഇമ്രാന്റെ ചിത്രം ആരുടേയും കണ്ണ് നനക്കുന്നതാണ്. ന്യൂസ് 18 റിപ്പോര്‍ട്ടര്‍ റുന്ജുന് ശര്‍മയാണ് ചിത്രം പകര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."